28 May 2026

കെ എസ് ആർ ടി സി യിൽ ടി ഡി എഫ് സമരം തുടങ്ങി,എന്നാൽ എ. ഐ ടി യു സി ചില കാര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു…

.26 അവധി കിട്ടിക്കൊണ്ടിരുന്ന KSRTC തൊഴിലാളിക്ക് 19 അവധിയാക്കി മാറ്റിയത് TDF ഉം കൂടി ഒപ്പിട്ട കരാറാണ്.

17 ലക്ഷം ഗ്രാറ്റുവിറ്റി കിട്ടേണ്ട KSRTC തൊഴിലാളിക്ക് 10 ലക്ഷം മതിയെന്ന് ഒപ്പിട്ട് നൽകിയതും TDF ഉം കൂടി ചേർന്നാണ്.

ശമ്പളപരിഷ്കരണത്തിന് മുൻകാല പ്രാബല്യം വേണ്ടെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ ഓരോ ജീവനക്കാരനും ഇല്ലാതാക്കിയത് TDF ഉം കൂടി ചേർന്നാണ്.

പരിഷ്ക്കരിച്ച ശമ്പളത്തോടൊപ്പം DA വേണ്ടെന്ന് ഒപ്പിട്ടതും TDF ഉം കൂടി ചേർന്നാണ്.

190 ഫിസിക്കൽ ഡ്യൂട്ടി ഇല്ലെങ്കിൽ ജീവനക്കാരൻ്റെ ഇൻക്രിമെൻ്റും, സർവ്വീസും പെൻഷനിലും കുറവ് വരുത്താൻ ഒപ്പിട്ട് നൽകിയത് TDFഉം കൂടി ചേർന്നാണ്.മുമ്പ് ഒരിക്കലും ഇല്ലാത്ത വിധം ഡ്രൈവർമാർക്ക് ബസ് അപകടത്തിൽപ്പെട്ടാൽ കോസ്റ്റ് ഡാമേജ് പിടിക്കാൻ കരാറ് ഉണ്ടാക്കിയത് TDFഉം കൂടി ചേർന്നാണ്SRTC ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം കുറയുന്ന വിധത്തിൽ പരിഷ്കരണം നടപ്പിലാക്കിയത് T DFഉം കൂടി ചേർന്ന് ഒപ്പിട്ട കരാറാണ്.ആശ്രിത നിയമനം നടപ്പിലാകാത്ത വിധം കരാറിൽ നിബന്ധനകൾ എഴുതി ചേർത്തത് TDF കൂടി ചേർന്നാണ്.16 ഡൂട്ടി ഇല്ലെങ്കിൽ ശമ്പളം ഇല്ല
TDF കുടിഒപ്പിട്ട് കൊടുത്തിട്ടുണ്ട്നിങ്ങൾ ഒപ്പിട്ട കരാറിലുള്ള കാര്യങ്ങൾക്കെതിരെ നിങ്ങൾ തന്നെ സമരം ചെയ്യുന്നു. ഒരേ സമയം വേട്ടക്കാരനോടൊപ്പവും ഇരയ്ക്കൊപ്പവും .

Leave a Reply

Your email address will not be published. Required fields are marked *