28 May 2026
ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘ ർഷത്തിനിടെ പോലീസുദ്യോഗസ്ഥൻ മരിച്ചു.

കോട്ടയം :ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘ ർഷത്തിനിടെ പോലീസുദ്യോഗസ്ഥൻ മരിച്ചു.ഇന്ന് പുലർച്ചെ ഒന്നോടെ കാരിത്താസ് ജംക് ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മട ങ്ങുകയായിരുന്നു ശ്യാം പ്രസാദ്(44)ആണ് മരിച്ചത്.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ്.ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘ ത്തിന്റെ വിഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമര കം സിഐ കെ.എസ്. ഷിജി ഈ സമയം ഇവി ടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു.നിരവധി കേസുകളിൽ പ്രതിയായ പെരുമ്പാ യിക്കാട് സ്വദേശി ജിബിൻ ജോർജ്(27) ആണ് അക്രമം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *