27 May 2026
മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് സ്വന്തം കെട്ടിടത്തിൽ വർഷങ്ങളായി പ്രവർത്തിക്കുമ്പോൾ അധിക വാടക നൽകി തിരുവനന്തപുരത്തേക്ക് മാറ്റാൻ നീക്കം.

മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം.

ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാഷണലിസ്റ്റ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് തിരുവനന്തപുരത്തേക്ക് മാറ്റി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം ചില തത്പരകക്ഷികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മത്സ്യതൊഴിലാളികളോടുള്ള വെല്ലുവിളിയാണിതെന്നും നീക്കത്തില്‍നിന്ന് അധികാരികള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *