പകരം വയ്ക്കാനില്ലാതെ ഗോവിന്ദൻ മാസ്റ്റർ വരും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്.

തിരുവനന്തപുരം.: പകരം വയ്ക്കാനില്ലാതെ ഗോവിന്ദൻ മാസ്റ്റർ വരും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്
എം.വി.ഗോവിന്ദന് വെല്ലുവിളികളില്ല.കോടിയേരിയുടെ
പകരക്കാരനായി സെക്രട്ടറി പദം ഏറ്റെടുത്ത എം.വി.ഗോവിന്ദനല്ലാതെ മറ്റൊരു നേതാവിൻെറ പേര് പാർട്ടിക്ക്
മുന്നിലില്ല.എന്നാൽ സെക്രട്ടറിയായി തുടരില്ലേയെന്ന്
ചോദിച്ചാൽ അങ്ങനെ പറയാൻ ഒരു കമ്മ്യൂണിസ്റ്റുകാരനും
അവകാശമില്ലെന്നാണ് എം.വി.ഗോവിന്ദൻെറ മറുപടി.
സെക്രട്ടറി തിരഞ്ഞെടുപ്പ് സമ്മേളനത്തിൻെറ അവകാശം
ആണെന്നും എം.വി.ഗോവിന്ദൻ  പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന് അസുഖം മൂർച്ഛിച്ചതിനെ
തുടർന്ന് 2022 ഓഗസ്റ്റ് 28നാണ് സി.പി.ഐ.എം സംസ്ഥാന
സമിതി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി
തിരഞ്ഞെടുത്തത്.തദ്ദേശ-എക്സൈസ് വകുപ്പ്
മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടിയുടെ നേതൃത്വം
ഏറ്റെടുത്ത എം.വി.ഗോവിന്ദൻ കൊല്ലത്ത് വെച്ച്
സമ്മേളനം തിരഞ്ഞെടുക്കുന്ന സെക്രട്ടറിയായി
മാറും.ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യ
മന്ത്രി ആദ്യന്തം സജീവമായി ഇടപെട്ടതോടെ
സെക്രട്ടറി സ്ഥാനത്ത് മാറ്റംവരുമെന്ന അഭ്യൂഹങ്ങൾ
പ്രചരിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം അത്
തളളുകയാണ്.സെക്രട്ടറിയായി തുടരില്ലേയെന്ന്
ചോദിച്ചാൽ എം.വി.ഗോവിന്ദൻ സംഘടനാ
നടപടികളുടെ സാങ്കേതികത്വം കൊണ്ട് അതിനെപ്രതിരോധിക്കും
സെക്രട്ടറിയായി തുടരുമെന്ന് ഉറപ്പാണെങ്കിലും
പാർട്ടി അച്ചടക്കം പാലിക്കുന്നത് കൊണ്ടാണ്
മറുപടി പറയാത്തത്

കൊല്ലം സമ്മേളനത്തിൽ വെച്ച് വീണ്ടും സെക്രട്ടറി
ആയി തിരഞ്ഞെടുക്കപ്പെടുന്ന എം.വി.ഗോവിന്ദന്
ഒരു ടേം കൂടി സെക്രട്ടറിയായി തുടരാം.ഇപ്പോൾ
72 വയസാകുന്ന അദ്ദേഹത്തിന് അടുത്ത സമ്മേളനകാലത്ത് 75 വയസാകും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.