കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്.

കുട്ടികൾക്ക് ഡിജിറ്റലായ അറിവുകൾ കിട്ടുന്നു. അവർ പ്രയോഗിക്കപ്പെടുന്നത് സൗഹൃദങ്ങൾക്ക് അപ്പുറത്ത് ഒരു വലിയ ദുരന്തമാണ്. കേരളത്തിലെ സ്കൂൾ കുട്ടികൾ ഇത്രയും ദുരിത കാലത്തിലൂടെ പോകുമ്പോൾ മാതാപിതാക്കൾ എന്തു ചെയ്യാനാണ്. നമ്മുടെ കുട്ടികളുടെ ലോകമെന്താണ് എന്ന് ആർക്കും അറിയുന്നില്ല. മയക്കുമരുന്ന് മാത്രമാണോ ഇതിൻ്റെ വേലി. അതോ മാതാപിതാക്കളുടെ അശ്രദ്ധ കുറവാണോ?അങ്ങ് കാസർകോട് മുതൽ പാറശ്ശാല വരെ സ്കൂൾ കുട്ടികൾ തമ്മിൽ തല്ലുന്ന റീലുകൾ നാം കാണുമ്പോൾ നാമെന്താണ് കാണേണ്ടത്, ഇത് എങ്ങനെ തിരുത്താൻ കഴിയും. ലഹരിയും രാത്രിയും കുട്ടികളും ഇൻസ്റ്റഗ്രാം പേജുകളിൽ കാണിക്കുന്ന കുസൃതികളും ഒക്കെ ആവേശമാക്കി മാറ്റുന്നതും വൈറലാക്കുന്നതും ഒക്കെയാണ് ഇത്രയും പ്രതിസന്ധികളിൽ എത്താൻ കാരണം. വർത്തമാനകാലത്തെ സിനിമകൾ, പുതിയ കാലത്തെ ചിന്തകൾ, നിയമങ്ങൾക്ക് വിധേയമല്ല. അടി കൊടുക്കുന്ന ചിന്തകൾ മാത്രമാകുന്നു ഓരോ കുട്ടിയും. അവനെ ഞാൻ കൊല്ലും എന്നു പറയുന്ന ഒരാൾ അവൻ്റെ വയറ്റിലും തലയിലും ശക്തമായ ഇടി നൽകുന്ന ചിത്രങ്ങളും വീഡിയോകളും മറ്റുള്ളവർക്കും ഇത്തരം വേട്ടയാടലുകൾ നടത്തുന്നതിന് കഴിയും. സിനിമയിലെ ക്രൂരമായ കാര്യങ്ങൾ കണ്ടു വളരുന്ന കുട്ടികൾക്ക് ഇതിൻ്റെ ശരിയും തെറ്റും അറിയാതെ പോകുന്നു. ഒറ്റി റ്റി ഫ്ലാറ്റ്ഫോമുകൾ, തന്ത വൈവുകൾ, കൗമാരക്കാരൻ്റെ കലിഇതൊക്കെയാണോ, എവിടെയാണ് നമ്മൾ, ഭരണകൂടത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തലമുറ മാറ്റം നാം കാണാതിരുന്നുകൂടാ. മാനസിക സംഘർഷങ്ങൾ, സമ്മർദ്ദങ്ങൾ, ഇവയൊക്കെ കുട്ടികളിൽ കുടികൊള്ളുന്ന വിഷ ചിന്തകൾ അതുപോലെ പകർത്താൻ തയ്യാറാകുമ്പോൾ പ്രതിരോധിക്കാൻ തയ്യാറേ കണ്ടതാണ്അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹൃദങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകണം. പുതിയ ബോധവൽക്കരണം വേണം. അതിന് കേരളത്തിലെ ഓരോ കുട്ടിയും മാതാവും പിതാവും സഹോദരങ്ങളും അതിൻ്റെ നേതൃത്വമായി മാറണം.സ്കൂളുകൾ മാർക്കറ്റുകളാകരുത്. അധ്യാപകന് കുട്ടിയെ ശിക്ഷിക്കാൻ അവസരം നൽകണം. ബാലാവകാശ കമ്മീഷൻ്റെ ഇടപെടൽ സുതാര്യമാകണം. പോലീസ് ഫോഴ്സിനെ സ്കൂളുകളിൽ രാവിലെയും വൈകിട്ടും നിരീക്ഷിക്കാൻ കഴിയണം. ശരീരത്തിൻ്റെ അവയവങ്ങളുടെ പ്രവർത്തനം. അവിടെ നാം ചെയ്യുന്ന പ്രവർത്തികൾ കൊണ്ടു ഉണ്ടാകുന്ന പരാജയം തിരിച്ചറിവുകൾ ആകണം. കുട്ടികളിൽ നിയമ ബോധം വളർന്നു വരണം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response