സംസ്ഥാന സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയും,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം നടന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് പുതുക്കി പണിയാൻ ആലോചന, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നു. പൊതുഭരണ വകുപ്പു മുതൽ പ്രധാന വകുപ്പുകളിലെ അഡീഷണൽ സെക്രട്ടറി മുതൽ അണ്ടർ സെക്രട്ടറി വരെ യോഗത്തിൽ പങ്കെടുത്തു.

1. ഗവൺമെന്റ് സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയുന്നതിനായുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുക. അനക്സ് 2 എക്സ്റ്റൻഷൻ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കുക.  (ഹൗസ് കീപ്പിംഗ് സെൽ )

2. സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാൻ്റ് ട്രയൽ റൺ നടത്തിയശേഷം പ്രവർത്തനസജ്ജമാക്കേണ്ടതാണ്.

3. എല്ലാ ഓഫീസുകളിലും കോർട്ട് കേസ് ഇൻഫർമേഷൻ സിസ്റ്റം (CCIS) പൂർണ്ണമായി നടപ്പിലാക്കേണ്ടതാണ്. CCIS -ൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

4. RTI പോർട്ടലിൽ അപ്പിൽ അപേക്ഷ സമർപ്പിക്കുന്നതിനായുള്ള സൗകര്യം ഒരുക്കേണ്ടതാണ്. [

5. കേരള അഡ്മിനിസ്ലേറ്റീവ് സർവ്വീസ് (KAS) റിക്രൂട്ട്മെൻ്റിലേയ്ക്കായി ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക.

6. സസ്പെൻഷനിലാകുന്ന ജീവനക്കാരുടെ ഹാജർനില സ്പാർക്കിൽ അപ്രകാരം ക്രമീകരിക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കേണ്ടതാണ്.

7. മാലിന്യ മുക്ത നവകേരള ക്യാമ്പെയ്നിൻ്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്. (

8. സെക്രട്ടേറിയറ്റിലെ വിവിധ അറ്റകുറ്റപ്പണികളിലൂടെ ഉണ്ടാകുന്ന ഇലക്ട്രോണിക് മാലിന്യം അന്നന്നുതന്നെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

9. സെക്രട്ടേറിയറ്റിലെ ഇലക്ട്രിക്കൽ സിസ്റ്റം വയർലെസ് ആക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതാണ്.

10. ഗാർഹിക മാലിന്യങ്ങൾ സെക്രട്ടേറിയറ്റിനുള്ളിൽ കൊണ്ടുവന്ന് തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിക്കേണ്ടതാണ്.

11. ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ സെക്രട്ടേറിയറ്റ് കാമ്പസ്സിനുള്ളിൽ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതാണ്.

12. സെക്രട്ടേറിയറ്റിനുള്ളിലെ പഞ്ചിംഗ് മെഷീനുകളോടനുബന്ധിച്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

13. എല്ലാ സെക്ഷനുകളും പ്രതിമാസ പ്രവർത്തന പത്രിക കൃത്യമായി അവലോകനം നടത്തി ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. കോടതി കേസുകൾ/ അച്ചടക്ക നടപടി വിജിലൻസ് കേസ് എന്നിവ ഒഴികെ അഞ്ച് വർഷത്തിനുമേൽ പഴക്കമുള്ള ഫയലുകൾ സത്വരം തീർപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

14. സംസ്ഥാന സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീ-ഇംപേഴ്സ്‌മെൻ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി, NIC -യുമായി ചേർന്ന് സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

15. നാൽപ്പത് വയസ്സിനു മുകളിൽ പ്രായമുള്ള സർക്കാർ ജീവനക്കാർക്ക് നിർബന്ധിത ഹെൽത്ത് ചെക്കപ്പ് സംവിധാനം ഒരുക്കുന്നതിനും ഇതിന് മെഡിക്കൽ റീ-ഇംപേഴ്സ്‌മെന്റ് അനുവദിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.

16. സെക്രട്ടേറിയറ്റിനുള്ളിലെ നായശല്യം ഒഴിവാക്കുന്നതിനുള്ള സ്വീകരിക്കേണ്ടതാണ്.

17. സെക്രട്ടേറിയറ്റിൽ ഫിസിയോതെറാപ്പി സെൻ്റർ സ്ഥാപിക്കുന്ന വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടതാണ്.

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും. ലോകം ആധുനിക സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റം തുടരുന്ന സാഹചര്യത്തിലും ഇനിയും കെട്ടിടങ്ങളുടെ നിർമാണം വേണോ എന്നതും ചർച്ച ചെയ്യപ്പെടുമായിരിക്കും.

 

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ഇൻസ്റ്റാം ഗ്രാം ചാറ്റ്പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും

ഇൻസ്റ്റാം ഗ്രാംചാറ്റ് പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല. അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും . കുട്ടികളുടെ നിലപാടുകൾ എങ്ങോട്ടേക്കാണ്. തോളിൽ…

12 minutes ago

ആശമാർ സമരത്തിൽ, നേരിടാൻ സർക്കാർ പുതിയ പദ്ധതിയുമായി വരുന്നു.

തിരുവനന്തപുരം:ആശമാർ സമരത്തിൽ ഉറച്ചു തന്നെ 2000 പേർ സമരത്തിൽ, പങ്കെടുക്കാത്തവരിൽ ഭൂരിഭാഗവും സമരത്തിന് മാനസിക പിന്തുണ. പക്ഷേ സമരത്തിന് പോയാൽ…

2 hours ago

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന…

12 hours ago

കൃഷി വകുപ്പിലെ പീഡന വാർത്ത കെട്ടിച്ചമച്ചതെന്ന് ജോയിൻ്റ് കൗൺസിൽ ‘

ജീവനക്കാരനെതിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം : ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവുമായി…

17 hours ago

കരിമ്പടം

അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കരിമ്പടം…

17 hours ago

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ്

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന് 75 വയസ് കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചക്ക് നാഴികകല്ലായ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിന്…

17 hours ago