“കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭാഗമല്ലേ എന്ന് സംശയം തോന്നുന്നതാണ് കേന്ദ്ര ബജറ്റെന്ന് സി പി എം സംസ്ഥാന സെക്രട്ടറി:എം വി ഗോവിന്ദൻ”

ന്യായമായ സഹായങ്ങൾ പ്രതീക്ഷിച്ചെങ്കിലും പരിഗണന ലഭിച്ചില്ലെന്നും
സി പി എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും
ഗോവിന്ദൻ പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബീഹാറിന് വാരിക്കോരി നൽകിയിരിക്കുകയാണ്.അത് കാണുമ്പോൾ കേരളം ഇന്ത്യയിൽ അല്ലേ എന്ന് തോന്നിപ്പോകും.കേരളം പിന്നോക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം എന്നാണ് കേന്ദ്ര സഹ മന്ത്രി ജോർജ്ജ് കുര്യൻ പറയുന്നത്.കേരളം മുന്നേറിയത് എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റെ ഫലമായാണ്.കേരളം പിന്നോക്കം
പോകണമെന്നുള്ള ആഹ്വാനമാണ് ജോർജ് കുര്യൻ നടത്തിയത്.ഏത് പ്രതിസന്ധി ഉണ്ടായാലും കേരളം മുന്നോട്ടു തന്നെ പോകുമെന്നും കേന്ദ്ര സർക്കാരിൻ്റെ അവഗണനയ്ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.വയനാട് ദുരന്ത പുനരധിവാസത്തിനായി ബജറ്റിൽ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അവഗണിച്ചു.റബർ മേഖലയ്ക്കും പരിഗണന നൽകിയില്ല.രാജ്യത്തിന് തന്നെ മുതൽക്കൂട്ടാകുന്ന വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകുമെന്നു പറഞ്ഞ ഫണ്ട് പോലും നൽകാതെ അവഗണിച്ചു.തൊഴിലുറപ്പ് പദ്ധതി മരവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് സുരേഷ് ഗോപി ഉൾപ്പെടെ പലതവണ പറഞ്ഞതാണെങ്കിലും ഒന്നും നടന്നില്ല.ജനസംഖ്യയിൽ രണ്ട് ശതമാനം മാത്രം വരുന്ന ആദായനികുതി വിഭാഗത്തിന് ഇളവു നൽകി എന്നത് ആശ്വാസകരമാണ്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading