
“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”
തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ.റാങ്ക് ലിസ്റ്റ് ഈ മാസം 19ന് അവസാനിക്കാനിരിക്കെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ആയിരുന്നു ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷ. എന്നാൽ ഒഴിവ് മുഴുവൻ കണക്കാക്കി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തുറാങ്ക് ലിസ്റ്റ് തീരും വരെ സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ. 570 ഒഴിവുകൾ നിലനിൽക്കെ 292 നിയമനങ്ങൾ മാത്രം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.