
തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കണം:- എഐടിയുസി
എറണാകുളം:വ്യാവസായിക- തൊഴിൽ മേഖലകളിൽ തൊഴിലാളി സംഘടനകൾ ഉന്നയിച്ചിരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ച് ചേർക്കണമെന്ന് എ.ഐ.ടി.യു.സി. വർക്കിങ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
പരമ്പരാഗത വ്യവസായങ്ങളിലെ പ്രതിസന്ധി, ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം, തീരദേശത്തെ ഭീതിയിലാഴ്ത്തുന്ന കേന്ദ്ര സർക്കാരിൻ്റെ കടൽ
മണൽ ഖനനപദ്ധതി, വനത്തോടനുബന്ധിച്ച് പണിയെടുക്കുകയും ജീവിക്കുകയും ചെയ്യുന്ന തൊഴിലാളികൾ വന്യമൃഗങ്ങളിൽ നിന്നും നേരിടുന്ന ഭീഷണി, തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ, വിവിധ കേന്ദ്രാവിഷ്കൃത സ്കീമുകളിൽ പണിയെടുക്കുന്നവരുടെ പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം യോഗം ചർച്ച ചെയ്തു.
ഇതിനെല്ലാം അടിയന്തര പരിഹാരം ഉണ്ടാക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായവിജയൻ കുനിശേരി,കെ.എസ് ഇന്ദുശേഖരൻ നായർ, പി. സുബ്രഹ്മണ്യം, കെ. മല്ലിക , കെ.സി. ജയപാലൻ കെ.ജി.ശിവാനന്ദൻ,ആർ.സജിലാൽ,ജി.ലാലു, എ.ശോഭ, എന്നിവർ പ്രസംഗിച്ചു.സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന പി രാജുവിൻ്റെ നിര്യാണത്തിൽയോഗം അനുശോചിച്ചു
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.