കാലത്തിൻ്റെ പുതിയ മാനങ്ങൾ നൽകിയ പുതിയ ബന്ധങ്ങളുടെ ശൈലി അനുസരിച്ച് ജീവിക്കുന്ന ഒരു ഇടമായി ഇതു മാറുന്നു.റിലേഷൻഷിപ്പിലായിരിക്കെതന്നെ വ്യക്തികൾ രണ്ട് വ്യത്യസ്ത ഇടങ്ങളിൽ താമസിക്കുന്നതിനെയാണ് ലിവിങ് എപാർട് ടുഗെദർ എന്ന് വിളിക്കുന്നത്.അതുകൊണ്ടുതന്നെ, ദിനചര്യകളിൽ ഇരുവർക്കും യാതൊരുമാറ്റവും ഉണ്ടാവുന്നില്ല. പേഴ്സണൽ സ്പെയ്‌സിൽ ആരെങ്കിലുമൊരാൾ കടന്നുകയറുന്നു എന്ന തോന്നലുണ്ടാവില്ല. മറ്റൊരാൾ ജീവിതത്തിലേക്ക് വന്നതുകൊണ്ട് ഭൗതികമായ കടന്നുകയറ്റങ്ങൾ ഒന്നും തന്നെയുണ്ടാവില്ല. നേരിട്ടുകാണുമ്പോഴുണ്ടാവുന്ന വഴക്കുകളും സംഘർഷങ്ങളും ഒഴിവാക്കി എപ്പോഴും അടുപ്പം നിലനിർത്താനും ഈ ബന്ധം സഹായിക്കുന്നു.ഇന്ന് ലോകത്ത് ഇത്തരം ബന്ധങ്ങളുടെ ഊഷ്മളത വളരെ കൂടിക്കൊണ്ടിരിക്കുന്നു. സൗഹൃദത്തിൻ്റെയും ജീവിത യാഥാർത്ഥ്യങ്ങളുടെയും ഒപ്പം പുതിയ മാനങ്ങൾ തേടുകയാണ് ഇത്തരം സൗഹൃദ ബന്ധങ്ങൾ. ലോകത്ത് ഇത്തരം ചിന്തകൾ നിലനിർത്തി ജീവിതാവസാനം വരെ പോകാൻ ഇത് സഹായിക്കുന്നു എന്ന കണ്ടെത്തലാണ് ലിവിങ് എപാർട്ടുഗെദർ എന്ന പുതിയ പേര് അർത്ഥമാക്കുന്നത്.വ്യക്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ ബന്ധത്തിൽ ദൃഢത ഉറപ്പിക്കാൻ കഴിയുന്നു എന്നതാണ് ലിവിങ് എപാർട് ടുഗെദറിന്റെ സവിശേഷതയായി റിലേഷൻഷിപ്പ് എക്സ്പേർട്ട് രുചി രുഹ് പറയുന്നത്. ലിവിങ് ടുഗെദറിൽ ഏർപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്ക് കുറച്ചുകൂടി സ്വീകാര്യമായിരിക്കും ഈ ബന്ധം. പരസ്പ്പര വിശ്വാസം എറെ ഉറപ്പിക്കാനും ഒരുമിച്ച് താമസിക്കാതെ തന്നെ ഹൃദയബന്ധം കൂടുതൽ അടുപ്പിക്കാനും ഈ ശൈലിക്ക് കഴിയുന്നു.പുതിയ കാലത്ത് ഇനിയും വ്യത്യസ്ത പേരുകൾ വരുകയും അതിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലം നാം കാത്തിരിക്കും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.