
കനേഡിയൻ പൗരത്വമുള്ള പാക് വംശജനായ റാണയെഇന്ത്യയിൽ കൂട്ടിലടച്ചു. വരും ദിവസങ്ങൾ നിർണ്ണായകം
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂർ റാണയെ (64) ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടു. ഇന്നലെയാണ് പാക് വംശജനായ തഹാവൂർ റാണയെ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ചത്. 17 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്കും നയതന്ത്രനീക്കങ്ങൾക്കുമൊടുവിൽ വ്യാഴാഴ്ച വൈകീട്ടാണ് യുഎസിൽനിന്ന് പ്രത്യേകവിമാനത്തിൽ റാണയെ ഡൽഹി യിലെത്തിച്ചത്.രാത്രി പത്തരയോടെ പട്യാല ഹൗസ് കോടതിയിൽ ഇയാളെ ഹാജരാക്കി. പ്രത്യേക എൻഐഎ ജഡ്ജി ചന്ദേർ ജിത് സിങ്ങാണ് തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടത്.കേന്ദ്രസർക്കാരിൻ്റെ വിവിധ ഏജൻ സികളടങ്ങുന്ന സംഘം കുറച്ചുദിവ സമായി യുഎസിലുണ്ടായിരുന്നു. റാണയെ രാജ്യത്തെത്തിച്ചത് വ്യാഴാ ഴ്ച വൈകീട്ട് എൻഐഎ സ്ഥിരീകരി ച്ചു.പട്യാല ഹൗസ് കോടതിയിൽ രഹസ്യവിചാരണ നടക്കാനാണ് സാധ്യത. അഭിഭാഷകർ ഇരുവരും ഇന്നലെ വൈകിട്ട് കോടതിയിലെത്തിയിരുന്നു. കേസിന്റെ രേഖകളും ഇവിടെ എത്തിച്ചിട്ടുണ്ട്. കേസിലെ പ്രധാന ഗൂഢാലോചനക്കാരനാണു റാണയെന്ന് എൻഐഎ അറിയിച്ചു. റാണയെ എത്തിച്ചതുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയിലാണ് ഡൽഹി.കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്കർ ഭീകരർ 2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്–ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്.കേസിൽ സ്പെഷ്യൽ പബ്ലി ക് പ്രോസിക്യൂട്ടറായി നരേന്ദർ മാനെയെ കേന്ദ്രസർക്കാർ നിയ മിച്ചു. റാണയ്ക്കുവേണ്ടി ഡൽഹി ലീഗൽ സർവീസ് സൊസൈറ്റി അഭിഭാഷകൻ പിയൂഷ് സച്ചിദേ വ് ഹാജരാകും. റാണയെ വിട്ടു കിട്ടാൻ യുഎസ് കോടതിയിൽ ഇന്ത്യക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണൻ്റെ നേതൃത്വത്തിലാകും എൻഐഎ ക്കുവേണ്ടി ഹാജരാകുക.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.