സിറിയയിലേത് ഇസ്രയേൽ- അമേരിക്കൻ പ്രതികാരം; പണി കിട്ടിയത് റഷ്യക്കും ഇറാനും; ഇത് മൂന്നാം ലോകയുദ്ധത്തിൻ്റെ മുന്നറിയിപ്പ്.സിറിയയിൽ ആഘോഷം നടക്കുന്നു. പൊതുജനങ്ങൾക്കൊപ്പം വിമതരുടെ ആഘോഷം നടക്കുന്നത്. സമാധാനപരമായ അധികാര കൈമാറ്റം നടത്തിയിട്ടാണ് സിറിയൻ ബഷ അൽ അസാൻ സ്ഥലം വിട്ടത് പക്ഷേ അദ്ദേഹം എവിടെ പോയി എന്ന് ആർക്കുമറിയില്ല. ഇതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമൻ നെതന്യാഹു സിറിയൻ അതിർത്തികൾ സന്ദർശിച്ചതും നോക്കി കാണേണ്ടതാണ്.ദീർഘകാലത്തെ കുടുംബാധിപത്യത്തിന് അന്ത്യംകുറിച്ചു കഴിഞ്ഞു.സിറിയ സമാധനത്തിലേക്ക് മടങ്ങുമോ, മിത വാതികളും തീവ്രവാദികളും അടങ്ങുന്നതാണോ വിമത സേന.
സിറിയൻ ജയിലുകളിലെ കൊടുംക്രൂരതയുടെ നേർ ചിത്രം.
സിറിയന്‍ ജയിലില്‍ നരകയാതന അനുഭവിച്ച തടവുകാര്‍ മിക്കവരും മോചിതരായി. രണ്ട് പതിറ്റാണ്ടിലേറെയായി ഭരണം നടത്തിയിരുന്ന ബാഷർ അൽ അസാദിനെ തുരത്തിയാണ് വിമതസേന തടവുകാരെ മോചിപ്പിച്ചത്. ആലെപ്പൊ, ദമാസ്‌കസ്, ഹമ ജയിലുകളിലുള്ള തടവുകാരെയാണ് മോചിപ്പിച്ചത്. ഇതില്‍ കൊടുംക്രൂരതകള്‍ അരങ്ങേറിയത് ദമാസ്‌കസിലെ സെയ്ദ്‌നയ ജയിലിലാണ്.
സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരം ബാഷർ അൽ അസാദ് ഭരണകൂടത്തിന്‍കീഴില്‍ ജയിലുകളില്‍ ഒരുലക്ഷത്തിലധികം പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഇവരെല്ലാം തന്നെ വധശിക്ഷയ്ക്ക് വിധേയരാവുകയോ മരിക്കുകയോ ഒക്കെ ചെയ്തവരാണ്.
ദമാസ്‌കസിലെ സെയ്ദ്‌നയ രണ്ട് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ (ദുര്‍ഗ്ഗുണപരിഹാരകേന്ദ്രങ്ങള്‍) ഉണ്ടെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജനങ്ങളെ അറസ്റ്റ് ചെയ്‌താല്‍ ചുവന്ന ജയില്‍. സൈനികരെ അറസ്റ്റ് ചെയ്‌താല്‍ വെള്ള ജയില്‍.
ചുവന്ന കെട്ടിടത്തിലുള്ള പതിനായിരത്തിലേറെ തടവുകാരെ രഹസ്യമായി വധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തൂക്കിലേറ്റും മുന്‍പ് ഇവരെ സൈനിക കോടതികളില്‍ ഹാജരാക്കി വധശിക്ഷയ്ക്ക് വിധിക്കും. തൂക്കി കൊല്ലുന്നതിനെ സല്‍ക്കാരം എന്നാണ് വിശേഷിപ്പിക്കുന്നത്.ശിക്ഷ നടപ്പിലാക്കുന്ന ദിവസം ഉച്ചയ്ക്ക് ശേഷം ഇവരെ ജയില്‍ മാറ്റം എന്ന് പറഞ്ഞ് ചുവന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റിലുള്ള തടവറയിലെത്തിക്കും. പിന്നീട് ക്രൂരമര്‍ദനം. അര്‍ധരാത്രിയോടെ കണ്ണുകള്‍ കെട്ടി വാഹനങ്ങളില്‍ വെളളനിറത്തിലുള്ള കെട്ടിടത്തിലെത്തിക്കും. ബേസ്‌മെന്റിലുള്ള ഒരു മുറിയിലെത്തിച്ച് തൂക്കിലേറ്റും. ഓരോതവണയും 20 മുതല്‍ 50 പേര്‍ വരെ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ള കെട്ടിടത്തിലേക്ക് മാറ്റുന്നവര്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല.തടവുകാരെ തടവുകാരെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചിരുന്നു. തടവറകളില്‍ നിന്ന് പുറത്തുവന്ന മിക്കവരും മാനസികമായി തകര്‍ന്നവരാണ് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സ്ത്രീകളെ പരമാവധി ചൂഷണം ചെയ്യും എന്നിട്ട് വധിക്കും. ചെയ്യുന്ന ക്രൂരതകൾക്ക് കണക്കില്ല. അത്ര പീഡനങ്ങളാണ് ജയിലിൽ അവർ അനുഭവിച്ചിട്ടുള്ളത്.
ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമൻ നെതന്യാഹു സിറിയൻ അതിർത്തികൾ സന്ദർശിച്ചതും നോക്കി കാണേണ്ടതാണ്.
സിറിയയിൽ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. സിറിയയുടെ ആയുധ സംഭരണകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. പ്രധാന ആയുധ സംഭരണ കേന്ദ്രങ്ങളിലെല്ലാം ബോംബിട്ടിട്ടുണ്ട്. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം.
ഡമാസ്‌കസിലെ മെസ്സെ വ്യോമതാവളം,സുവൈദയിലെ ഖൽഖലാഹ വ്യോമതാവളത്തിലെ ആയുധശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനികകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മെസ്സെ വ്യോമതാവളത്തിലും ഡമാസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടർന്ന് സിറിയയിലെ ആയുധശേഖരങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ഹിസ്ബുല്ല അടക്കമുള്ള ശക്തികള്‍ക്ക് ഇവ ലഭിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നുമാണ് ഇസ്രയേൽ സേനയുടെ പ്രതികരണം.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.