വിമാനത്തിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു വീഡിയോ പുറത്തായതോടെ പ്രശ്നം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.വിഷയം വലിയ ചർച്ചക്ക് വഴിതുറന്നതോടെ വിമാനക്കമ്പനി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. അനുമതിയില്ലാതെ വീഡിയോ റെക്കോർഡുചെയ്തതിനും പിന്നീടത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതിനും ഉത്തരവാദികളായ ക്രൂ അംഗങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വിസ് എയറിൻ്റെ ഫസ്റ്റ് ക്ലാസ് ഗാലിയിലാണ് യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനും ലൈഗിംഗ ബന്ധത്തിൽ ഏർപ്പെട്ടത്. ബാങ്കോക്കിൽ നിന്ന് സൂറിച്ചിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.
ഇത് വിമാനത്തിൻ്റെ സുരക്ഷാ ക്യാമറയിൽ പതിയുകയായിരുന്നു. അവരുടെ അനുവാദമില്ലാതെ വീഡിയോ റെക്കോർഡ് ചെയ്തത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന കുറ്റപ്പെടുത്തൽ. പിന്നീട് അത് പരസ്യമാക്കിയതിനെതിരെയും വലിയ വിമർശനമാണ് വിമാനക്കമ്പനിക്കെതിരെ ഉയരുന്നത്.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.