തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ്ങ് ചടങ്ങിലെ പ്രസംഗത്തിൽ മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി മോദി. “നമുക്ക് ഒരുമിച്ച് ഒരു വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം ജയ് ഭാരത്.” എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വരാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് മലയാളത്തിൽ പറത്തു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. വികസിത ഭാരത് സങ്കല്പത്തിൻ്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകൾക്ക് വിഴിഞ്ഞത്തേക്ക് വരാൻ കഴിയും. ഇതിലൂടെ പുതിയ സാമ്പത്തീക സുസ്ഥിരത കെട്ടിപ്പടുക്കാൻ കഴിയും. അടിസ്ഥാന സൗകര്യ വികസന രംഗത്തും വ്യാപാര മേഘലയിലും വികസനം ഉണ്ടാകുമ്പോഴാണ് നാട് പുരോഗതി പ്രാപിക്കുന്നത്. കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉൾപ്പെടെ കേരളത്തിൻ്റെ നിരവധി വികസന പദ്ധതികൾക്കു് കേന്ദ്രം മുന്തിയ പരിഗണന നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അധ്യക്ഷ പ്രസംഗം ശ്രദ്ധേയമായി.
ഇത് കേരളത്തിൻ്റെ ദീർഘകാല സ്വപ്നമാണ്. ചരിത്ര മുഹൂർത്തമാണ്, അതും നമ്മൾ നേടി. ലോകം ശ്രദ്ധിക്കുന്ന ഒന്നായി ഈ പോർട്ട് മാറി. നാടിൻ്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഈ നേട്ടത്തിൻ്റെ പിന്നിൽ. ഇത് വെറും ഒരു കവാടം തുറക്കലല്ല, മഹാകവാടം തുറക്കലാണ്. വിഴിഞ്ഞം കേരളത്തിലെ എൽഡിഎഫ് സർക്കാരിന് ഇശ്ചാശക്തിയുടെ പ്രതിഫലനമാണ്.നിർമ്മാണം നടത്താൻ സഹായിച്ച എല്ലാവർക്കും നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ജി ആർ അനിൽ, വി.ശിവൻകുട്ടി, എം പിമാരായ ശശി തരൂര്‍ ,അടൂർ പ്രകാശ്, എ എ റഹിം, ജോൺ ബ്രിട്ടാസ്,എം വിൻസെൻ്റ് എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, കരൺ അദാനി, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ വേദിയിൽ സന്നിഹിതരായിരുന്നു.
ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള കൂറ്റന്‍ കപ്പലാണ് കമ്മീഷനിങ്ങിന്‍റെ ഭാഗമായി ഇന്ന് വിഴിഞ്ഞത്തെത്തിയത്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.