“ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പോർട്ട് ബുക്കിംഗ് തുടരണം”

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ ശബരിമല ദർശനത്തിന് ഭക്തന്മാർക്കായി ക്രമീകരിച്ചിട്ടുള്ള പന്തളം അടക്കമുള്ള സ്പോട്ട് ബുക്കിംഗ് സെൻ്ററുകൾ ഒഴിവാക്കി ഇനി മുതൽ ഓൺലൈൻ ക്രമീകരണം മാത്രമാക്കി പരിമിതപ്പെടുത്തിയത് അസംഖ്യം അയ്യപ്പ ഭക്തരെ നിരാശരാക്കിയിരിക്കുകയാണ്. ഈ തീരുമാനം പുന : പരിശോധിച്ച് പന്തളം അടക്കമുള്ള പ്രദേശങ്ങളിൽ സ്പോട്ട്ബുക്കിംഗ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വർഷം മുഴുവൻ ദർശന സീസണായുള്ള തിരുപ്പതി മാതൃകയിൽ ഓൺലൈനിൽ മാത്രം ദർശന നിയന്ത്രണം ക്രമീകരിച്ചിട്ടുള്ളത് പോലെ സീസണിൽ മാത്രം ഭക്തർ ദർശനത്തിന് എത്തുന്ന ശബരിമലയിൽ ഓൺലൈൻ മാത്രമായി പരിമിതപ്പെടുത്തുന്നത് പ്രയോഗികമായി ഭക്തരുടെ ദർശനത്തിനുള്ള സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ആയതിനാൽ ശബരിമലയുമായി ബന്ധപ്പെട്ട് ഇതിനകം ദേശീയപ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രമായ പന്തളം അടക്കമുള്ള സ്ഥലങ്ങളിൽ നേരുത്തേ ഉണ്ടായിരുന്ന സ്പോട്ട്ബുക്കിംഗ് പ്രവർത്തനം തുടരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.