“തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം:ജില്ല കളക്ടര്‍ “

പാലക്കാട് നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ ജില്ലാ കളക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല .

വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പോലീസിന് കൈമാറിയിട്ടുണ്ട് . തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.