Kerala Latest News India News Local News Kollam News

പുലിയുടെ കാല്പാടുകൾ പതിഞ്ഞ പ്രദേശത്തിൻ്റെ ചുറ്റുപാടും പുലിയുള്ളതായി സൂചന .

തളിപ്പറമ്പ:തളിപ്പറമ്പ്-പട്ടുവം റൂട്ടിൽ പുതിയ ദേശീയപാത വരുന്ന
കണികുന്ന് പുളിയോട് ഭാഗത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ട സാഹചര്യത്തിൽ ഇവിടെ ഇന്ന് (തിങ്കളാഴ്ച) രാത്രിയിൽ ആറ് സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
പി രതീഷ് പറഞ്ഞു.ക്യാമറകളിൽ പതിയുന്ന വിഷ്വൽസ് പരിശോധിച്ച് മറ്റു നടപടികൾ സ്വീകരിക്കും.പുലിയുടെ സഞ്ചാര പാതയും ഭക്ഷണ രീതിയും കൃത്യമായി നിരീക്ഷിച്ചതിനു ശേഷം ചീഫ് വൈൽഡ് വാർഡൻ്റെ അനുമതിയോടു കൂടി പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും.ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാത്രിയും പകലും പുലിയുടെ കാല്പാടുകൾ കണ്ട പ്രദേശങ്ങളിൽ പെട്രോളിംഗ് നടത്തുമെന്നും റെയ്ഞ്ച് ഓഫീസർ അഭിപ്രായപ്പെട്ടു.പുലിയുടെ കാല്പാടുകൾ കണ്ടെത്തിയ സമീപത്തെ കുറ്റിക്കാടുകൾ, അടച്ചിട്ട വീടുകൾ,
ഇല്ലംപറമ്പുകൾ തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പ് അധികൃതർ തിങ്കളാഴ്ച രാവിലെ മുതൽ പരിശോധന നടത്തി.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ
സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായപി പി രാജീവൻ, എം വീണ ,മനോജ് വർഗീസ്,വനം വകുപ്പ് വാച്ചർ ഷാജി ബക്കളം, ഫോറസ്റ്റ് റെസ്ക്യൂവർ അനിൽ തൃച്ചംബരം തുടങ്ങിയവരും തെരച്ചിൽ സംഘത്തിലുണ്ടായിരുന്നു.വനം വകുപ്പിൻ്റെ
ആറളത്തെ
ആർ ആർ ടി യിലെ ഡെപ്യട്ടി റെയിഞ്ച് ഓഫീസർ
എം ഷൈൻ കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ ആറംഗ സംഘം തെർമ്മൽ ഇമേജിംഗ് ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ച് ആദ്യഘട്ട പരിശോധനയും ഇന്നു വൈകുന്നേരം നടത്തി.പുലിയുടെ കാല്പാടുകൾ പതിഞ്ഞ പ്രദേശത്തിൻ്റെ ചുറ്റുപാടും പുലിയുള്ളതായി സൂചന ലഭിച്ചില്ലെന്നും രാത്രിയിൽ ഒരു തവണ കൂടി ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷൈൻ കുമാർ പറഞ്ഞു .
തളിപ്പറമ്പ് നഗരസഭയിലെ ചാലത്തൂർ വാർഡ് മെമ്പർ കെ എം ലത്തീഫും സ്ഥലത്തെയിരുന്നു .പുളിമ്പറമ്പ് , കണികുന്ന്, പുളിയോട്,
ഇല്ലം പറമ്പ് , ചാലത്തൂർ പ്രദേശങ്ങളിൽ ഒരാഴ്ച മുമ്പ് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.പ്രദേശിക വാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
പി രതീശൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു .പ്രദേശത്ത് ജാഗ്രത പാലിക്കാൻ ഫോറസ്റ്റ് അധികൃതർ നാട്ടുകാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading