ആലപ്പുഴ: ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍. അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം വിഷയം അൻവറിൽ നിന്ന് കേട്ടില്ലല്ലോ, അൻവറിന് ഒപ്പം മലബാർ മേഖലയിൽ ചിലർ കൂടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റത് ലക്ഷക്കണക്കിന് വോട്ടിന്. മലബാറിലെ തോൽവിയെ കുറിച്ച് സിപിഐ എം പഠിക്കട്ടെ
അന്വേഷണ റിപ്പോർട്ട് വരുന്നവരെ അൻവറിന് കാക്കാമായിരുന്നു . പി ശശിയ്ക്ക് ജനകീയ മുഖം ഇല്ലെന്ന തോന്നൽ ഉണ്ട്.എ ഡി ജി പി യ്ക്ക് എതിരെ നടപടി മുഖ്യമന്ത്രി എടുക്കുമെന്ന് വിശ്വസിക്കുന്നു.തൃശ്ശൂർ പൂരം കലക്കിയതിൽ എ ഡി ജി പി യ്ക്ക് പങ്കുണ്ട്. അൻവറിൻ്റെ പുതിയ പാർട്ടി : ഇൻ്റർനാഷണൽ മണ്ടത്തരം. പല പാർട്ടി രൂപീകരിച്ചവർ എന്തായി ?. എൽ ഡി എഫിൻ്റെ ബലം യു ഡി എഫിൻ്റെ ബലഹീനതയാണ്. സംഘപരിവാറിനെ എ ഡി ജി പി കണ്ടതിൽ തെറ്റില്ല. തീണ്ടാൻ പാടില്ലാത്തവരല്ല. സംഘപരിവാർ നേതാക്കളെ കണ്ടത് മഹാപാപം അല്ല.തോമസ് കെ തോമസിനെതിരെ വെള്ളാപ്പള്ളി
തോമസ് കെ തോമസിൻ്റ കൂടെ കെട്ടുവള്ളത്തിൽ പോകാനുള്ള ആളില്ല. മന്ത്രിയാകാനുള്ള യോഗ്യത എന്താണ്. ചേട്ടൻ്റെ പണബലത്തിൽ ജയിച്ചൂവെന്ന് അല്ലാതെ എന്താ ഉള്ളത്. കാത്തിരിക്കാൻ പറ്റില്ലെങ്കിൽ കിണറ്റിൽ ചാടട്ടെയെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.