കഞ്ചാവ് കച്ചവടം അഞ്ച് യുവാക്കൾ പിടിയിൽ.

കായംകുളം..ചേരാവള്ളി ആരൂഡത്ത് ജംഗ്ഷനിനു സമീപം കഞ്ചാവ് വില്പന നടത്തിക്കൊണ്ടിരുന്ന 5 യുവാക്കൾ പിടിയിൽ 27 10 24 വൈകുന്നേരം 5 മണിയോടെ പോലീസ് പെട്രോളിൽ നടത്തിക്കൊണ്ടിരുന്ന കായംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പ്രതികളെ അറസ്റ്റ് ചെയ്തത്.ആരൂഡത്ത് ജംഗ്ഷനിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടന്നത് 5 യുവാക്കളുടെ ഷർട്ടിന്റെയും പാന്റസ് ന്റെ യും പോക്കറ്റിൽ നിന്ന് നിരവധി കഞ്ചാവ് പൊതികൾ കണ്ടെടുത്തത് വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളാണ് പോലീസ് കണ്ടെടുത്തത്,സൽമാൻ വയസ്സ് 24 പുത്തൻ തെരുവ് കരുനാഗപ്പള്ളി ,മുഹമ്മദ് അമാൻ ( 21 )ചേരാവള്ളി,മുഹമ്മദ്‌ ആമീൻ ( 19 )ചേരാവള്ളി,ഫാറൂഖ് താജുദീൻ (21) ചേരാവള്ളി ,ഹാഷിം (21 )എന്നിവരാണ് പിടിയിലായത്.പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി. എസ്.ഐ രതീഷ്ബാബുവിനോടൊപ്പം, സി പി.ഒ.മാരായ സോനുജിത് അരുൺകൃഷ്ണൻ പ്രവീൺ അനു അഖിൽ മുരളി ഗോപകുമാർ ശിവകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.