ഓള പരപ്പില്‍ വിജയഗാഥ രചിക്കുവാൻ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി.
തലവടി:ജലോത്സവ പ്രേമികളായ ഏവരുടെയും ഹൃദയതാളമായി മാറിയ തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും. നെഹ്‌റു ട്രോഫിയിൽ രണ്ടാം തവണയാണ് ഒരു ഗ്രാമത്തിന്റെ വികാരമായ തലവടി ചുണ്ടൻ അങ്കത്തിനായി ഇറങ്ങുന്നത്.കന്നി പോരാട്ടത്തിൽ തന്നെ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് പുന്നമട യുടെ ഇരു കരകളിലായി തടിച്ചു കൂടിയ ലക്ഷക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു.
ഷിനു എസ് പിള്ള (പ്രസി ഡന്റ് ),റിക്സൺ എടത്തിൽ ( ജനറൽ സെക്രട്ടറി ) , അരുൺ പുന്നശ്ശേരിൽ ( ട്രഷറാർ ), ജോമോൻ ചക്കാലയിൽ ( വർക്കിംഗ് പ്രസിഡന്റ് ) എന്നിവരുടെ നേതൃത്തിലുള്ള സമിതി യും, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍, ഓഹരി ഉടമകള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് തലവടി ചുണ്ടൻ ഇത്തവണ അങ്കത്തിനിറങ്ങുന്നത്.
സുനിൽ പത്മനാഭന്‍ (പ്രസിഡന്റ്) സജിമോൻ വടക്കേചാവറ ( സെക്രട്ടറി ), പത്മകുമാര്‍ പുത്തൻപറമ്പിൽ ( ക്യാപ്റ്റൻ ) എന്നിവരാണ് യുബിസി കൈനകരി ടീംമിന് നേതൃത്വം നൽകുന്നത്.
2023 ജനുവരി 1ന് നീരണിഞ്ഞ തലവടി ചുണ്ടനിൽ 82 തുച്ചിൽകാർ, 5 അമരക്കാർ, 7 നിലക്കാർ എന്നതാണ് ഘടന. സാബു നാരായണൻ ആചാരിയാണ് ശില്പി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.