തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്.
വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിനിടെയാണ് പടലപ്പിണക്കം.
എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. വയനാട്ടിലെ ചിന്തൻ ശിബിരിൽ പ്രതിപക്ഷ നേതാവിനെ ഏൽപ്പിച്ച പാർട്ടി ചുമതലകൾ ഇനി ഏറ്റെടുക്കുമോ എന്നുള്ളതും കാത്തിരുന്ന് കാണാം.
കേരളത്തിലെ
കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്നും
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെ ന്നും
എ.ഐ.സി.സി ജനറൽ സെക്രട്ടറി
കെ.സി
വേണുഗോപാൽ എംപി
ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്.
ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും.
അത് പർവതീകരിക്കണ്ട
കാര്യം ഇല്ല.
ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു.
ഇതിനെതിരെ
നടപടി ഉണ്ടാകും.
വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല.
സുധാകരനും
വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്.
ഒരുമിച്ചാണ് പല തീരുമാനങ്ങൾ എടുക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടും. പാർട്ടിയിൽ
ഒരു ആശയക്കുഴപ്പവുമില്ലെന്നും വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.