ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി.

തളിപ്പറമ്പ:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ആട് വസന്ത നിർമാർജന യജ്ഞo 2030’ ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ് കാമ്പയിൻ പട്ടുവം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം സംഘടിപ്പിച്ചു.മുറിയാത്തോടെ വെറ്ററിനറി ഡിസ്പെൻസറിയിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് മെമ്പർ വി ആർ ജോത്സന അധ്യക്ഷത വഹിച്ചു .മുറിയാത്തോട് വെറ്ററിനറി സർജൻ ഡോ:
പി ആർ ആര്യ പദ്ധതി വിശദീകരണം നടത്തി .ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത,
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
സി ഡി എസ് ചെയർപേഴ്സൺപി പി സജിത എന്നിവർ സംസാരിച്ചു .ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായഎസ് ശ്രീകുമാർ സ്വാഗതവും, അനൂജ നന്ദിയും പറഞ്ഞു .


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.