Kerala Latest News India News Local News Kollam News

കലാസാംസ്കാരിക രംഗത്ത് ചരിത്ര പ്രസിദ്ധമായ നാടാണ് കൊട്ടാരക്കരയുടെത് -മന്ത്രി കെ എൻ ബാലഗോപാൽ .

കൊട്ടാരക്കര:കലാസാംസ്കാരിക മേഖലയിൽ ചരിത്രപ്രസിദ്ധമായ സ്ഥാനം വഹിക്കുന്ന നാടാണ് കൊട്ടാരക്കര എന്നത് ഓരോരുത്തർക്കും അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75 വാർഷിക സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായാണ് ചാക്യാർകൂത്ത് പുറത്തൊരു വേദിയിൽ അവതരിപ്പിച്ചതിനെ കാണുന്നത്. അത് കഥകളിക്കും മറ്റ് അനുഷ്ഠാനകലകൾക്കും എന്നുംപ്രാധാന്യം നൽകിയിട്ടുള്ള കൊട്ടാരക്കരയിൽ തന്നെയാണ് എന്നുള്ളത് കൂടുതൽ അഭിമാനകരമാണ്. മുടപ്പിലാപ്പിള്ളി മഠം ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായതിന്റെ 75 വാർഷികം വളരെ പ്രാധാന്യമർഹിക്കുന്നതും ആണ്. കൂത്തമ്പല മതിൽകെട്ടിനകത്ത് മാത്രം അവതരിപ്പിച്ചിരുന്ന ഒരു കലയെ സമൂഹ മധ്യത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത് നവോത്ഥാന നാൾവഴികളുടെ ആരംഭം തന്നെയാണ്. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക് നേരെ വിരൽ ചൂണ്ടിയിരുന്ന പൊളിറ്റിക്കൽ സറ്റയറുകളായിരുന്നു ചാക്യാർകൂത്ത്. അത് ജനമധ്യത്തിൽ അവതരിപ്പിക്കപ്പെടേണ്ടതിന്റെ പ്രസക്തിയും ഇതുതന്നെയാണ്.പൈങ്കുളം രാമചാക്യാർ അന്ന് മഠത്തിൽ അവതരിപ്പിച്ച കൂത്തിന് ഇന്ന് ചരിത്ര രേഖകളിൽ ആണ് സ്ഥാനം എന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെയും കേരള കലാമണ്ഡലത്തിന്റെയും ആഭിമുഖ്യത്തിലാണ് വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത് .പിസി വിഷ്ണുനാഥ് എംഎൽഎ, കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്തകൃഷ്ണൻ
ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ബി അനന്തകൃഷ്ണനെയും,ചെറുപൊയ്ക തെക്കേക്കര വടക്കേക്കര മുടപ്പിലാപ്പിള്ളി മഠങ്ങളിലെ കാരണവന്മാർക്കും മന്ത്രി ഉപഹാരങ്ങൾ നൽകി.

 


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading