Kerala Latest News India News Local News Kollam News

“ഞെക്കാട് സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു”

അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും പങ്കെടുത്ത വൈവിധ്യമാർന്ന യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. യോഗയും നൃത്തച്ചുവടുകളും സമന്വയിപ്പിച്ചുകൊണ്ട് എസ്.പി.സി കേഡറ്റുകൾ യോഗ നൃത്തം അവതരിപ്പിച്ചത് വേറിട്ട കാഴ്ചയായി. സ്കൂൾ അങ്കണത്തിൽ നടന്ന യോഗ ദിനാചരണ പരിപാടി ഒറ്റൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയും സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റുമായ ഒ.ലിജ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത യോഗ പരിശീലക ശില്പ മോഹൻ യോഗ ക്ലാസ് നയിച്ചു.
സ്കൂൾ പ്രഥമാധ്യാപകൻ എൻ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
യോഗ ശാരീരിക ക്ഷമത കൈവരിക്കാൻ മാത്രമല്ല മാനസിക ഉല്ലാസത്തിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കുമെന്ന് എൻ.സന്തോഷ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീജ.എസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ.ആകാശ് കെ.എസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു, എസ്പിസി-സിപിഒ സിജു.എസ്, എസിപിഒ അർച്ചന ഉണ്ണി, ഡ്രില്‍ ഇൻസ്ട്രക്ടർ ബിനു, അധ്യാപക പ്രതിനിധി സംഗീത് തുളസി, സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ് എന്നിവർ സ്കൂളിൽ നടന്ന യോഗ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading