Kerala Latest News India News Local News Kollam News
22 November 2024

1 thought on “യു.വിക്രമൻ അനുസ്മരണം 21 ന്

  1. 1988 ൽ സർക്കാർ സർവീസിൽ പ്രവേശിച്ച് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി ആഫീസിൽ അന്തേവാസിയായ കാലം.
    അക്കാലത്ത് ജനയുഗത്തിൻ്റെ തിരുവനന്തപുരം ലേഖകനായിരുന്നു ശ്രീ. യു വിക്രമൻ.
    സഖാവ് ഉണ്ണിരാജയുടെ മകനാണ് ഇദ്ദേഹം എന്ന് അക്കാലത്താണ് ഞാൻ മനസിലാക്കിയത്.
    മാസത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു ഞായറാഴ്ച്ച (ECO) Employees cultural organization) ൻ്റെ നേതൃത്വത്തിൽ നടക്കുന്ന ക്ലാസിൽ സഖാവ് ഉണ്ണിരാജയും ,മകൻ വിക്രമനും ,അതുപോലെ പല പ്രമുഖ കമ്മ്യൂണിസ്റ്റ് താത്ത്വികൻന്മാരും ക്ലാസുകൾ കൈകാര്യം ചെയ്യാനെത്തിയിരുന്നു.
    മിക്കക്ലാസുകളിലും ഞാൻ പങ്കെടുത്തിരുന്നു.
    89 ഒടുവിൽ ഞാൻ ന്യൂ ഡൽഹി കേരളാ ഹൗസിലെക്ക് സ്ഥലംമാറ്റം കിട്ടി നാട് വിട്ടു.
    പിന്നീട് ഏറെക്കാലത്തിന് ശേഷം കേൾക്കുന്നത് സഖാവ് വിക്രമൻ പാർട്ടി വിട്ട് സി.എം.പി യിൽ ചേക്കേറി എന്നാണ്.
    ഞാനുൾപ്പെടെ മറ്റ്പലരും ഇദ്ദേഹം പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവുമായി ഇന്നും കഴിയുന്നു.
    എന്നാൽ എന്നെപ്പോലുള്ളവരെ കമ്മ്യൂണിസം പഠിപ്പിച്ച ഇവരെ പോലുള്ള കമ്മ്യൂണിസ്റ്റ് അധ്യാപകർ ആ പ്രത്യയശാസ്ത്രം വിറ്റു. കാരണം അവർക്കിത് ഉദരപൂരണമായിരുന്നു.
    അത്തരക്കാർ കമ്മ്യൂണിസം പഠിപ്പിക്കാൻ വേഷമിട്ടറങ്ങിയത് കൊണ്ടാണ് 90 പിന്നിട്ട ഈ പ്രസ്ഥാനങ്ങൾക്ക് ഇന്ത്യയിലെ ഗ്രാമങ്ങളിൽ, സാധാരണക്കാരിൽ, കഷ്ട്ടപ്പെടുന്നവൻ്റെയും, പാവപ്പെട്ടവൻ്റെയും മനസ്സിൽ ഇടം നേടാനാകാതെ പോയത് എന്നറിയാൻ കൂടുതൽ ചിന്തയുടെ ആവശ്യമില്ലാ എന്നാണ് എൻ്റെ പക്ഷം.
    യു .വിക്രമനും, പിന്നീട് CPI(M) ൽ കയറിക്കൂടിയ രാമചന്ദ്രൻ നായരും. അതുപോലുള്ള കമ്മ്യൂണിസത്തിൻ്റെ പേരിൽ പാർട്ടിയിൽ പറ്റിക്കൂടിയ ഇയ്യാ ബാറ്റകളും പഠിപ്പിച്ച വിദ്യാർത്ഥികൾ എത്രപേർ വഴിതെറ്റാതെ ഇന്നും ഈ പരിസരത്ത് കറങ്ങുന്നു എന്നൊരു പഠനം ആവശ്യമായ വർത്തമാനകാലത്താണ് നാം.
    ഇവരെ പോലുള്ളവർ പഠിപ്പിച്ച പ്രത്യായശാസ് ത്രംപഠിച്ച ഞാനുൾപ്പടെയുള്ള വർക്ക്
    ഇന്നും ഇതിൽ തുടരാനാകുന്നുണ്ടെങ്കിൽ ഉറപ്പാണ് ഞങ്ങൾക്ക് എന്തോ മാനസിക പ്രശ്നമുണ്ട് .
    എന്തായാലും ഇന്നത്തെ ഈ post അത്തരക്കാരിൽ ചിലരെ എങ്കിലും ഓർക്കാൻ അവസരമൊരുക്കി എന്നെ പറയേണ്ടു

Comments are closed.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading