മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത്, ഈ നടപടി സർക്കാർ വിരുദ്ധം,ജോയിൻറ് കൗൺസിൽരംഗത്ത്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റിദ്ധാരണാജനകമാണെന്നും അത് പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വേതന പരിഷ്‌ക്കരണം നടത്തുന്നതിന്റെ കാലദൈര്‍ഘ്യം വ്യത്യാസമുണ്ടെങ്കിലും അത് ക്ഷാമബത്തയുമായി കൂട്ടി കുഴയ്‌ക്കേണ്ടതല്ല. പണപ്പെരുപ്പത്തിന്റെ ഫലമായും അല്ലാതെയും അവശ്യസാധനങ്ങളുടെയും മറ്റും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ വില നിലവാര പട്ടികയില്‍ വരുന്ന ഏറ്റകുറച്ചിലുകള്‍ പരിഗണിച്ചാണ് ആറു മാസത്തിലൊരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. അത് സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം ബാധിക്കുന്ന വിഷയമല്ല . പൊതു സമൂഹത്തിന്റെ ആകെ വേതനഘടനയെ സ്വാധീനിക്കുന്നതും എല്ലാ വിഭാഗം തൊഴിലാളികളുടെയും ജീവിതനിലവാരം നിലനിര്‍ത്തുന്നതിനും അതുവഴി മെച്ചപ്പെട്ടതും സംതൃപ്തവുമായ തൊഴില്‍ സാഹചര്യം നിലനിര്‍ത്തുന്നതിന് ലോകത്തെ മുഴുവന്‍ ജനാധിപത്യ രാജ്യങ്ങളും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ്. അത് അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ക്കനുസൃതമായ നടപടിയുമാണ്. ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിന് കേരള മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെ ഒരു കര്‍മ്മ പദ്ധതി നിയമസഭയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് ധനകാര്യ വകുപ്പിന്റെ ഈ നിലപാട് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്. സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് വ്യക്തമായ ധാരണ ജീവനക്കാര്‍ക്കുണ്ടെങ്കിലും ആകെ വേതനത്തിന്റെ അഞ്ചിലൊന്ന് കുറവ് വരുമ്പോള്‍ ജീവനക്കാരും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു കൊണ്ട് മുഖ്യമന്ത്രി നടത്തിയ ഇടപെടലിന് അനുരോധമായ പ്രതികരണമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടിയിരുന്നതെന്നും ജീവനക്കാരുടെ അവകാശങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കോടതിയുടെ മുന്നിലേക്ക് തര്‍ക്കവിഷയമായി വരുന്ന സാഹചര്യം ഒഴിവാക്കാനുള്ള ജാഗ്രത ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുലര്‍ത്തണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും പറഞ്ഞു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.