പാലക്കാട്: സംസ്ഥാന ട്രാൻസ് പോർട്ട് അതോററ്റി ഓട്ടോ റിക്ഷകൾക്ക് നൽകിയിട്ടുള്ള സംസ്ഥാന പെർമിറ്റ് പിൻവലിക്കരുതെന്ന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ കെ.സി.ജയപാലൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
നിലവിലെ നിയമമനുസരിച്ച് ആവശ്യമുള്ളവർക്ക് മാത്രം നൽകിയാൽ മതിയെന്നും അല്ലാത്തവർക്ക് നൽകേണ്ടതില്ലെന്നും നിയമമിരിക്കെ എന്തിനാണ് തൊഴിലാളികളുടെ ജീവിത മാർഗ്ഗം മുടക്കന്ന ചില സംഘടനകളുടെ നിലപാടെന്ന് മനസ്സിലാകുന്നില്ലെന്നും പറഞ്ഞു. ഇലക്ടിക് വാഹനങ്ങൾക്കും അഞ്ച് സീറ്റുള്ള ആട്ടോറിക്ഷകൾ കൾക്കും പെർമിറ്റുകൾ ഉണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക എന്നിവ യുമായി ചേർന്ന് എട്ട് ജില്ലകളുണ്ട്. അവിടെ ആട്ടോ തൊഴിലാളികൾക്ക് സ്ഥിരം പെർമിറ്റ് അനുവദിക്കണമെന്നും ജയപാലൻ ആവശ്യപ്പെട്ടു.
തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണങ്കിൽ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കേണ്ടിവരുമെന്നു മുന്നറിയിപ്പു നൽകി.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.