Kerala Latest News India News Local News Kollam News

കണ്ണൂർ എഡിഎം ന്റെ മരണം : ദൗർഭാഗ്യകരം കേരള എൻജിഒ യൂണിയൻ.

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണം തികച്ചും ദൗർഭാഗ്യകരമെന്ന് കേരള എൻജിഒ യൂണിയൻ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്ന് പത്തനംതിട്ടയി ലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തിന് കലക്ടറേറ്റ് കോൺഫ റൻസ് ഹാളിൽവെച്ച് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടിയിൽ പങ്കെടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  നവീൻബാബു ഔദ്യോഗിക കൃത്യ നിർവ്വഹണത്തിൽ നടത്തിയ നിലപാടുകളെ വിമർശിച്ചുകൊണ്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതെ തുടർന്നാണ് അദ്ദേഹം ആത്മഹത്യയിലേക്ക് പോയത് എന്ന അഭിപ്രായമാണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുള്ളത്. ജീവനക്കാർക്കിടയിൽ മികച്ച അഭിപ്രായമുള്ള വ്യക്തിത്വമായിരുന്നു  നവീൻബാബുവിന്റേത്. എന്നാൽ ഇപ്പോൾ ഉണ്ടായ ആക്ഷേപത്തിൻ്റെ വസ്‌തുതയെന്തെന്ന് ശരിയായ അന്വേഷണം നടത്തുകയാണ് വേണ്ടത്. ഉയർന്നുവരുന്ന പരാതികൾ അന്വേഷിക്കാൻ നിയമാനുസൃതമായ മാർഗ്ഗങ്ങ ളാണ് തേടേണ്ടത്. യാത്രയയപ്പ് പോലുള്ള യോഗത്തിൽ ക്ഷണിക്കപ്പെടാതെ എത്തു കയും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉയർത്തുന്നത് ഉചിതമാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ്. തെറ്റ് ചെയ്യുന്ന ഒരാളെയും വെള്ളപൂശാനോ സംരക്ഷിക്കാനോ കേരള എൻജിഒ യൂണിയൻ ഒരു കാലത്തും നിലപാട് സ്വീകരിച്ചിട്ടില്ല. നവീൻബാബു വിന്റെ ആത്മഹത്യ തികച്ചും ദൗർഭാഗ്യകരമായ സാഹചര്യമാണ് സൃഷ്‌ടിച്ചിട്ടുള്ളത്. ഉണ്ടായ സംഭവങ്ങളെ സംബന്ധിച്ച് സർക്കാർ മാതൃകാപരമായ അന്വേഷണം നടത്തണം.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading