Kerala Latest News India News Local News Kollam News

കണ്ണൂർ എഡിഎം നവീൻ ബാബുവിനെക്കുറിച്ച് ഒട്ടുമേ വിശ്വസിക്കാൻ കഴിയാത്ത ഒരു ട്രോമയിലേക്കാണ് വീണുപോയിരിക്കുന്നത്..

പത്തനംതിട്ടയിലെ ജിഅഖിലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്, കൃത്യമായ വാക്കുകൾ വൈറലായി പോസ്റ്റ് ….തുടർന്ന് വായിക്കാം

ഒട്ടുമേവിശ്വസിക്കാൻ കഴിയാത്ത ഒരു ട്രോമയിലേക്കാണ് വീണുപോയിരിക്കുന്നത്.. അഴിമതിയോട് കൃത്യമായ അകലം പാലിച്ച് ജീവിതത്തിൽ എല്ലാത്തിനോടും സത്യസന്ധത പുലർത്തി തന്റെ വകുപ്പിലെ എല്ലാവർക്കും മാതൃകയാകുന്ന നിലയിൽ തിളങ്ങി നിന്നിരുന്ന ഒരു മനുഷ്യൻ..

മൂന്ന് പതിറ്റാണ്ടു കാലത്തെ ദീർഘമായ സർവീസിനിടയിൽ ഒരു കളങ്കവും കേട്ടിട്ടില്ലാത്ത ആ ജീവനക്കാരൻ, തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് മുന്നിൽ വച്ച് പരസ്യമായി അപമാനിക്കപ്പെടുകയും ഒറ്റ ദിവസം കൊണ്ട് ഈ ഭൂമിയിൽ നിന്ന് ഇല്ലാതാകുകയും ചെയ്യുന്നത് എങ്ങിനെയാണ് കണ്ട് നിൽക്കാൻ ആകുക..

സർക്കാർ ജീവനക്കാരനായ നാൾ മുതൽ സർവീസിലെ എന്റെ പല സംശയങ്ങൾക്കും അനിയനെ പോലെ ചേർത്ത് നിർത്തി മറുപടി നൽകിയ ആൾ ആയിരുന്നു നവീൻ സർ.. ഇന്ന് രാവിലെയും ആ ഫോണിലേക്ക് വിളിക്കുമ്പോൾ നീണ്ടു നിന്ന ബെല്ലുകൾക്ക് ഒടുവിൽ അഖിലേ എന്ന വിളി കേൾക്കുമെന്നും മഞ്ജുഷ മാഡത്തിന്റെ ആശങ്കയോട് കൂടിയുള്ള ചോദ്യത്തിന് മറുപടി ലഭിക്കും എന്നുമെനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു.. ഇന്നലെ രാത്രി ഏറെ വൈകിയുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോഴും ഇങ്ങിനെ ഒരു ദിവസം പ്രതീക്ഷിച്ചതല്ല…

ADM ആയി ചാർജ് എടുക്കാൻ വരുമ്പോൾ പൂച്ചെണ്ടുമായി കാത്തു നിൽക്കേണ്ട കളക്ട്രേറ്റിലേ അതേ ഇടനാഴിയിൽ ഇപ്പൊ ഞാനുണ്ട്,, ഈ ഇടനാഴിയിൽ നിന്ന് നാം എന്തെല്ലാം ചർച്ച ചെയ്തിട്ടുണ്ട്.. രാഷ്ട്രീയം, പരിസ്ഥിതി, നമ്മുടെ വകുപ്പ്, മാറ്റങ്ങൾ, ജീവനക്കാർ, അങ്ങിനെ എന്തെല്ലാം.. നാളെ ഇവിടെ പൊതു ദർശനത്തിന് വയ്ക്കാനുള്ള ക്രമീകരണങ്ങളുടെ ഒരുക്കത്തിൽ ആണ് കളക്ടർ ഉൾപ്പെടെയുള്ള നമ്മുടെ സഹപ്രവർത്തകരെല്ലാം… അടൂർ താലൂക്ക് ഓഫീസിലേ അഡിഷണൽ തഹസിൽദാർ ടെ കയ്യിലെ പച്ച മഷി പേന കൊണ്ട് ഓഫീസ് നോട്ട് എഴുതാൻ പഠിപ്പിച്ച B7 സീറ്റിലേ ആ പുതിയ ക്ലർക്ക് ആയി തന്നെ നാളെ രാവിലെ ഞാനും ഒരു പുഷ്പചക്രം വയ്ക്കും.. കയ്യുയർത്തും.. കരയാതെ കൂടെ നിൽക്കും…

വിട….വിട…. വിട…

സത്യം പുറത്തു വരണം.. കുറ്റക്കാർ ശിക്ഷിക്കപ്പെടണം…


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading