തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ തയ്യാറെടുക്കുന്നു. ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന നേതൃത്വത്തിലാണ്.പണിമുടക്കിന് തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി മേഖല ജില്ലാ കൺവെൻഷനുകൾ നടത്തുന്നു. പണിമുടക്കിനായ് ജീവനക്കാർ തയ്യാറെടുക്കുന്നതാണ് കൺവെൻഷനിലെ വലിയ പങ്കാളിത്തമെന്ന് ഭാരവാഹികൾ പറയുന്നു.സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത – ശമ്പളപരിഷ്ക്കരണ കുടിശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികള്‍ ആരംഭിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്ഡിസംബർ 10, 11 തീയതികളിൽ 36 മണിക്കൂർ നീണ്ടുനിൽക്കുന്ന രാപ്പകൽ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കും. തുടർന്ന് പണിമുടക്കിലേക്ക് പോകും.
സംസ്ഥാനത്തെ ജീവനക്കാരുടേയും അധ്യാപകരുടേയും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാനാണിസമരം. പുതിയ തൊന്നും ചോദിക്കുവാനല്ല. കിട്ടാനുള്ള ആനുകൂല്യം ലഭിക്കുക.യാണ് ആവശ്യമെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാറും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.