കൽപ്പറ്റ: വയനാട് ദുരിത മേഖലകളിലും , ക്യാമ്പുകളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേത്യത്വം സന്ദർശനം നടത്തി . ദുരിത ബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആഹ്വാന ചെയ്തത് പ്രകാരം ,ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതോടൊപ്പം, വയനാട്ടിലെ ദുരിത ബാധിതരായയവരുടെ പുനരധിവാസത്തിനായി 50 ലക്ഷം രൂപയുടെ സഹായ പദ്ധതി നടപ്പിലാക്കുമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതൃത്വം അറിയിച്ചു. പുനരധിവാസവുമായ ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന പാക്കേജുമായി സഹകരിച്ചു മാത്രമേ ജോയിൻ്റ് കൗൺസിലിൻ്റെ സഹായ പദ്ധതിയും നടപ്പിലാക്കുകയുള്ളു.
ചുരൽമല , മുണ്ടകൈ , പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച സംഘം പുത്തുമലയിലെ ശ്മാശനത്തിൽ അടക്കം ചെയ്യപ്പെട്ടവരുടെ ശവകൂടിരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു. വയനാട്ടിലേത് സമാനതകൾ ഇല്ലാത്ത ദുരന്തമാണെന്നും , മാതൃകപരമായ പുനരധിവാസ പദ്ധതിയിലൂടെ അതിജീവിതരെ മുഴുവൻ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും സംഘം അഭിപ്രായപെട്ടു. ദുരന്തം സംഭവിച്ച നാൾ മുതൽ ഇ നിമിഷം വരെ ബാധിക്കപ്പെട്ട ജനതയെ ചേർത്ത് പിടിക്കാനും ഉറ്റവരെ കണ്ടെത്തി നൽകാനും , എല്ലാം മറന്ന് അഹോരാത്രം പ്രയത്നിച്ചു വരുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും , ഫയർഫോഴ്സ് ,ഇന്ത്യൻ ആർമി, പോലീസ് , എൻ.ഡി.ആർ.ഫ് ,വിവിധ സന്നദ്ധ സംഘടനകൾ ,പൊതുജനങ്ങൾ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മത്യകയാണ് . അവരുടെയെല്ലാം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും സംഘം അറിയിച്ചു. ജോയിൻ്റ് കൗൺസിൽ നേതാക്കളായ യശ്ചന്ദ്രൻ കല്ലിംഗൽ , കെ.പി ഗോപകൂമാർ, പി.എസ് സന്തോഷ്കുമാർ എം. എസ് സുഗൈതകുമാരി, എ. ഗ്രേഷ്യസ്, ആർ സിന്ധുഎന്നിവരുൾപ്പെട്ട സംഘമാണ് ദുരന്ത മേഖലയിൽ സന്ദർശനം നടത്തിയത് .
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.