ആനുകൂല്യം വാങ്ങാൻ വ്യാജരേഖ സമർപ്പിച്ചതായ് ആരോപണം ബിജെപി വനിതാ നേതാവിൻ്റെ പേരിൽ പരാതി

കൊല്ലം: കോർപ്പറേഷനിൽ നിന്ന് ആനുകൂല്യം വാങ്ങാനായി വ്യാജരേഖ ചമച്ചതിന് ബിജെപി നേതാവിന്റെ പേരിൽ കേസ്. ബിജെപി ചവറ മണ്ഡലം പ്രസിഡണ്ട് കുരീപ്പുഴ തേജസിൽ ദീപയുടെ പേരിലാണ് ശക്തികുളങ്ങര പോലീസ് കേസ് എടുത്തത്.  വീടിൻറെ അറ്റകുറ്റപ്പണികൾക്കായി പട്ടികജാതി വികസന വായ്പ ലഭിക്കാനായി അയൽവക്കത്തെ വീട്ടുടമയുടെ പേരിൽ വ്യാജ സമ്മതപത്രം സമർപ്പിച്ചതിനാണ് കേസ്. പരാതി ലഭിച്ചശേഷം കോർപ്പറേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അടുത്ത വീട്ടുകാരുടെ സമ്മതപത്രം ഉണ്ടെങ്കിലെ രണ്ടാംഗഡു അനുവദിക്കാൻ ആവുഎന്ന ദീപയെ അറിയിച്ചു.  തുടർന്ന് വീട്ടുടമയുടെ വ്യാജ ഒപ്പോടെ കഴിഞ്ഞ ജൂലൈ 4 ന് ഇവർ കോർപ്പറേഷനിൽ  സമ്മതപത്രം സമർപ്പിച്ചു. ഉദ്യോഗസ്ഥർ തൊട്ടടുത്ത വീട്ടുകാരെ വിളിച്ച് തിരക്കിയപ്പോഴാണ് അവരുടെ അറിവോടെ
യല്ലസമ്മതപത്രം നൽകിയത് എന്ന് അറിഞ്ഞത്. തുടർന്ന് വീട്ടുകാർശക്തികുളങ്ങര പോലീസിന് പരാതിനൻകി. കഴിഞ്ഞ കോർപ്പറേഷൻ ഇലക്ഷനിൽ വള്ളിക്കീഴ് ഡിവിഷനിൽ നിന്ന് മൽസരിച്ച ദീപ സഹദേവനാണ് പ്രതിയെന്നറിയുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.