മാധ്യമപ്രവർത്തകൻ പിന്നെ സിനിമയിലേക്ക് അവസാനം ഒറ്റയാനായി ജീവിതം.

കൊല്ലം : പ്രശസ്ത സിനിമാ നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി.പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1975-ൽ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിൽ എത്തുന്നത്. കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാൾ കഥയെഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാൽ കല്ല്യാണം, അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ടി പി നാടകങ്ങളിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചത്. കേരള സര്‍വകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എന്‍.പി. പിള്ളയുടെ മകനാണ്. സോഷ്യോളജിയില്‍ എം.എ ബിരുദധാരിയായ അദ്ദേഹം 1960 മുതല്‍ ഇന്ത്യന്‍ എക്സ്പ്രസ്, കേരളകൗമുദി എന്നീ പത്രങ്ങളില്‍ സബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട്.മറവിരോഗാവസ്ഥയില്‍ വാരണാസിയില്‍ നിന്നും കണ്ടെത്തിയ ടി പി യെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. അവിടെ തുടരുന്നതിനിടെയാണ് കൊല്ലത്ത് വെച്ച് മരണം സംഭവിച്ചത്.ടി.പി മാധവന്റ ഭൗതികശരീരം നാളെ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കും. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും.അവസാനകാലം ഒറ്റയാനായി ജിവിച്ചു. സിനിമ നടി കവിയൂർ പൊന്നമ്മയുടെ മരണം അറിഞ്ഞ് അവിടെയും അദ്ദേഹം എത്തിയിരുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.