Kerala Latest News India News Local News Kollam News

സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിന് മാധ്യമ ഗൂഢാലോചന നടക്കുന്നു: കെ രാജൻ.

തൃശൂർ:- വയനാട്ടിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാൻ ബോധപൂർവ്വം മാധ്യമങ്ങൾ ശ്രമിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. എ ഐ ടി യു സി സംസ്ഥാന ജനറൽ കൗൺസിൽ പ്രത്യേക പതിപ്പ് കേരളമഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സംഘടിപ്പിക്കുന്ന ജനക്ഷേമപ്രവർത്തനങ്ങളെ അട്ടിമറിക്കുവാൻ ഉന്നതലത്തിൽ മാധ്യമ ഗൂഢാലോചന നടക്കുന്നുണ്ട്. തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചു. ചരിത്രപരമായ തീരുമാനമാണത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് പട്ടയം ലഭിക്കും. തുടർന്ന് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ പ്രവർത്തനം കേരളത്തിന് മാതൃകാപരമാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, പ്രത്യേക പതിപ്പ് എഡിറ്റർ ടി കെ സുധീഷ്, സബ് എഡിറ്റർ സിജോ പൊറത്തൂർ, എ ഐ ടി യു സി സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടവീര്യത്തെ വിലകുറച്ചു കാണരുത് : ആർ പ്രസാദ്.

തൃശൂർ: – രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടവീര്യത്തെ വിലകുറച്ചു കാണരുതെന്ന് എ ഐ ടി യു സി ദേശീയ സെക്രട്ടറി ആർ പ്രസാദ് പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ കൗൺസിലിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമരവിജയ സ്മരണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നിഷേധത്തിനെതിരെ, എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തില്‍ തൃശൂര്‍ കല്യാണ്‍ സാരീസ്, അല്‍-ഇക്ബാല്‍ ആശുപത്രി, വടക്കാഞ്ചേരി റേഞ്ചിലെ കള്ളുഷാപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നടത്തിയ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും വിജയം വരിച്ചവരെയും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി അഷ്റഫ് വലിയകത്തിൻ്റെ നേതൃത്വത്തില്‍ ചെയ്ത മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത തൊഴിലാളികളെയും നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ഇ എസ് ബിജിമോൾ, വി കെ ലതിക എന്നിവര്‍ സംസാരിച്ചു. പി ശ്രീകുമാർ സ്വാഗതവും എം രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading