തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ആഗോള സമ്മേളനം തലസ്ഥാനത്ത്. ആഗസ്റ്റ് 2 മുതല്‍ 5 വരെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലാണ് 14ാം സമ്മേളനം അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിളള അധ്യക്ഷനാകും. മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ആന്റണി രാജു എംഎല്‍എ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകളില്‍ നിന്നും 500 ലധികം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ദിര്‍ഘകാലം വേള്‍ഡ് മലയാളി കൗണ്‍സിലിന് ആഗോള തലത്തില്‍ നേതൃത്വം നല്‍കിയ ഡോ.പി.എ ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്ഥം വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ നടപ്പിലാക്കുന്ന ‘കാരുണ്യ ഭവനം
പദ്ധതി’ പ്രകാരം പൂര്‍ത്തീകരിച്ച 5 വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി കൈമാറും.
ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ സ്മരണാര്‍ത്ഥം വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്‍കുന്ന ‘ഡോ.പി.എ.ഇബ്രാഹിം ഹാജി മെമ്മോറിയല്‍ വേള്‍ഡ് മലയാളി ഹ്യുമാനിറ്റേറിയന്‍ ഗോള്‍ഡന്‍ ലാന്റേണ്‍’ പ്രഥമ പുരസ്‌ക്കാരം വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന വ്യക്തിയുമായ .ഗര്‍ഫാര്‍ മുഹമ്മദലിക്ക്‌നല്‍കി ആദരിക്കും.
ലോക മലയാളി കൗണ്‍സിലിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരവും പ്രശസ്തി പത്രവും കവിയും ചലച്ചിത്ര ഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയ്ക്ക് നല്‍കി ആദരിക്കും. അരലക്ഷം രൂപയാണ് പുരസ്‌ക്കാര തുക. ആരോഗ്യ- വിദ്യാഭ്യാസ -കാരുണ്യ മേഖലകളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന നൂറൂല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ യൂണിവേഴ്സിറ്റി (NICHE) പ്രോ. വൈസ്ചാന്‍സലറുമായ എംഎസ് ഹൈസല്‍ഖാനെയും ആദരിക്കും.
വിദ്യാഭ്യാസ മേഖലയില്‍ മികവ് തെളിയിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 25 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കും.
കേരളത്തിന്റെ വിജ്ഞാന മൂലധനം ശക്തമാക്കാന്‍ കേരള സര്‍ക്കാര്‍ സംരംഭമായ കേരള നോളജ് എക്കണോമി മിഷനും കേരള ഡെവലപ്മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി ആഗോള തലത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണപത്രം ഒപ്പുവെച്ച ഏക സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.
ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, പ്രസിഡന്റ് ജോണ്‍ മത്തായി , സമ്മേളനത്തിന്റെ ചെയര്‍പേഴ്സണ്‍ ഡോ. വിജയ ലക്ഷ്മി, ജനറല്‍ കണ്‍വീനര്‍ ഡോ. പി.എം നായര്‍, ഇന്ത്യാ റീജയറ പ്രസിഡന്റ് കെ.പി. കൃഷ്ണകുമാര്‍ , ക്രിസ്റ്റഫര്‍ വര്‍ഗീസ്, പിന്റോ കണ്ണമ്പള്ളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.