Kerala Latest News India News Local News Kollam News

മെമ്മോറാണ്ടം കണ്ട് അതെല്ലാം ചിലവഴിച്ചെന്ന് ദുർവ്യാഖ്യാനം ചെയ്തു. മുഖ്യമന്ത്രി ‘

തിരുവനന്തപുരം: മെമ്മോറാണ്ടത്തിൻ്റെ പേരിൽ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ സംസ്ഥാനത്തിന് ഒന്നും കിട്ടരുത് എന്നത് ചിലരുടെ അജണ്ടകളാണ്. മെമ്മോറാണ്ടം ഉണ്ടാക്കുക വഴി ശാസ്ത്രീയ കണക്കുകൾ ഉണ്ടാക്കലാണ്. മനക്കണക്ക് ഉണ്ടാക്കാൻ കഴിയില്ല. ദുരന്ത ഘട്ടത്തിൽ സർക്കാർ ആവുന്നതെല്ലാം ചെയ്തു. അല്ലാതെ പെരുപ്പിച്ച് കാണിച്ചിട്ടില്ല.നാം കണ്ടെത്തിയ ആളുകൾക്ക് അപ്പുറത്ത് നൂറിൽപ്പരം പേരെ കണ്ടെത്തണം. അവരുടെ കാര്യങ്ങളും മെമ്മോറാണ്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സന്നദ്ധ പ്രവർത്തകരുടെ പേരിൽ വ്യാജവാർത്ത ഉണ്ടാക്കി കോടികൾ ചിലവഴിച്ചു. എന്നതരത്തിൽ മാധ്യമങ്ങൾ പ്രചാരണം നടത്തി.കേന്ദ്രത്തിൽ നിന്നും സേനകൾ, കേരളത്തിലെ പോലീസ് തുടങ്ങിയ ഫോഴ്സുകൾ, മറ്റ് സന്നദ്ധ പ്രവർത്തകൾ ഇവിടെ ജോലി ചെയ്തില്ലേ അവർക്കു വേണ്ടി ചിലവായ പൈസ വാങ്ങിച്ചെടുക്കണ്ടേ..എല്ലാം പൊതുജനം ചെയ്തു കൊള്ളും എന്ന് പറഞ്ഞിരുന്നാൽ മതിയോ.മാധ്യമങ്ങളുടെ ഇല്ലാ കഥകൾ മെനയുന്നത്. ക്രിമിനൽ സ്വഭാവമാണ്. കെവിൻ കൊലക്കേസിൽ ഇവർ കാണിച്ച ഉൽസാഹം എന്തായിരുന്നു.ഡിവൈഎഫ്ഐക്കാരെ അക്ഷേപിക്കാൻ നടത്തിയ ശ്രമം.ഓമനകുട്ടൻ വിഷയം ഇവർ എങ്ങനെയാ കൈകാര്യം ചെയ്തത്. നിങ്ങൾ സ്വയം ആലോചിച്ചു നോക്കുക.രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ ഗാന്ധി ചിത്രം SFI തകർത്തു എന്ന് പറഞ്ഞു. എ.കെ ജി സെൻ്ററിലെ ആക്രമണം ഇതെല്ലാം നിങ്ങൾ എങ്ങനെയാ ആവിഷ്ക്കരിച്ചത്. മാധ്യമങ്ങളുടെ മാനം മാറുന്നു. കേരളത്തെ തകർക്കാൻ ചിലർ ശ്രമിക്കുകയാണ്. വ്യക്തികളെ രാഷ്ട്രീയ നേതാക്കളെ സർക്കാരിനെ വിമർശിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഒരു ജനതയാകെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം.മാധ്യമങ്ങൾ മാത്രമല്ല അതിന് പിന്നിൽ രാഷ്ട്രീയ അജണ്ടകൾ ചിലർക്കുണ്ട് അത് നടപ്പിലാക്കുകയാണ് ലക്ഷ്യം.സാലറി ചലഞ്ചിൽ ജീവനക്കാരെ ഒഴിവാക്കാനെന്തെല്ലാം ശ്രമങ്ങൾ നടത്തി കോവിഡ് വിഷയത്തിൽ ധനമന്ത്രി ജീവനാക്കാരെ സാലറി ചലഞ്ചിൻ്റെ പേരിൽ പീഡിപ്പിക്കുന്നു എന്ന് അന്ന് പ്രതിപക്ഷം പറഞ്ഞു. 6 ദിവസത്തെ ശമ്പളം കടം തരാൻ മാത്രം പറഞ്ഞത് എന്ന് എല്ലാവരും ഓർക്കണം കേന്ദ്ര സർക്കാർ ഇതുവരെ പ്രത്യേക സഹായം നൽകിയിട്ടില്ല.മറ്റു സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടായപ്പോൾ അവിടെ കേന്ദ്രം പ്രഖ്യാപിച്ച സഹായം ഇവിടെ മാധ്യമങ്ങൾ എത്ര മാത്രം പ്രചരണം നടത്തിയത് എന്നിട്ടും കേരളത്തിൻ്റെ കാര്യത്തിൽ ചിലർ ക്വട്ടേഷൻ ഏറ്റെടുക്കരുത്.ചാനൽ റേറ്റിംഗിനു വേണ്ടി ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണങ്ങൾ ശരിയാണോ’.മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ റിപ്പോർട്ടർ ചാനൻ ഒറ്റ ചോദ്യം പി. വി അൻവർ മാധ്യമങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശരിയോ, അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ ശരിയണെന്നല്ലേ നിങ്ങൾ ഏത് ചാനലാണ്. റിപ്പോർട്ടർ ചാനൽ എന്ന് ലേഖിക മറുപടി പറഞ്ഞതും മുഖ്യമന്ത്രി ചിരിച്ചു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading