നമസ്കാരം എന്റെ പേര് ഷാജിത്. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. മൂന്നാല് സിനിമകളിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. എട്ടുമണി സമയത്ത് ഒരു വല്യമ്മയും കൊച്ചുമക്കളെയും കാണാനിടയായി.എന്താണ് ഈ സമയത്ത് ബസ്റ്റാൻഡിൽ ഇരിക്കുന്നത് എന്ന് അവരോട് കാര്യം തിരക്കി. കാരണം എട്ടുമണി കഴിഞ്ഞാൽ പിന്നെ പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്ന് ഒരിടത്തിലോട്ടും ബസ് ഇല്ല. അതുകൊണ്ടാണ് അവരോട് കാര്യം തിരക്കിയത്. അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത്. കോട്ടയം മെഡിക്കൽ കോളേജിലോട്ട് ബസ് കാത്തിരിക്കുകയാണ് എന്നാണ് അവർ പറഞ്ഞത്. ആ വല്യമ്മയോടും കൊച്ചുമകളോടും കാര്യം പറഞ്ഞു ഇനി രാവിലെ അല്ലാതെ ഒരു ബസ്സും ഇവിടെനിന്ന് ഇല്ല എന്ന് അവരോട് കാര്യം പറഞ്ഞു. കൊച്ചുമകൾക്ക് 20 വയസ്സുണ്ട് പക്ഷേ ആ മോളെ കണ്ടാൽ ഒരു 14 വയസ്സു മാത്രമേ പ്രായം പറയൂ. പെട്ടെന്ന് തന്നെ ഞങ്ങളുടെ സഹപ്രവർത്തകർ അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒന്നിനെയും കുറിച്ച് വ്യക്തമായ അറിവുകൾ ഒന്നുമില്ലാത്ത ഒരു വലിയമ്മ. അച്ഛനും അമ്മയും മരിച്ചുപോയി എന്നാണ് ആമോൾ പറഞ്ഞത്. ഇപ്പോൾ വല്യമ്മയുടെ കൂടെയാണ് താമസം. ഈ മോൾക്ക് ഒരുപാട് അസുഖങ്ങളുണ്ട്. വാൽവിനെ കമ്പ്ലൈന്റ്. ഹൃദയസംബന്ധമായ അസുഖങ്ങൾ. അഞ്ചാറു ദിവസമായിട്ട് ഗവൺമെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു. അവര് മെഡിക്കൽ കോളേജിലോട്ട് പറഞ്ഞുവിട്ടതാണ്. പക്ഷേ അവർക്ക് മെഡിക്കൽ കോളേജിലോട്ട് പോകാനോ കയ്യിൽ പൈസയും ഒന്നുമില്ലാതെ ബസ്റ്റാൻഡിൽ വന്നിരുന്നതാണ്. പക്ഷേ ഞങ്ങളെ കൂടെയുള്ള ഒരു സഹപ്രവർത്തകൻ ഇവരുടെ വീടായ വടശ്ശേരിക്കര പേഴുംപാറ എന്ന സ്ഥലത്ത് കൊണ്ട് ആക്കാമെന്ന് പറഞ്ഞു. രാവിലെ കോട്ടയം മെഡിക്കൽ കോളേജിലോട്ടു പോയാ മതി എന്നും എല്ലാവരും കൂടെ അവരെ പറഞ്ഞു മനസ്സിലാക്കി. അവർ അത് സമ്മതിക്കുകയും വീട്ടിലോട്ടു പോവുകയും ചെയ്തു. ആ സമയത്ത് ഞങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകനോട് പറഞ്ഞു പോകുന്ന വഴിയിൽ അവർക്ക് ഭക്ഷണം കൂടെ വാങ്ങി കൊടുക്കണം എന്ന്. ഭക്ഷണം വാങ്ങി കൊടുത്തിട്ട് അവരെ വീട്ടിൽ കൊണ്ടുവിടും എന്ന് അദ്ദേഹം ഉറപ്പുനൽകി. ആ സമയത്ത് ചെറിയൊരു ഓട്ടം കിട്ടി ഞാനും എന്റെ വഴിക്ക് പോയി. ആ സമയത്താണ് അദ്ദേഹത്തിന്റെ ഒരു കോൾ എന്റെ ഫോണിലോട്ടു വരുന്നത്. വടശ്ശേരിക്കരയിൽ ഭക്ഷണം വാങ്ങി കൊടുക്കാൻ ഒരു കടയുടെ മുന്നിൽ നിർത്തിയപ്പോൾ ആ കുട്ടിക്ക് വീണ്ടും സുഖമില്ലാതെ ആയി. എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല എന്നു പറഞ്ഞു. തൊട്ടടുത്ത് പോലീസ്റ്റേഷനോ ഹോസ്പിറ്റലിൽ ഉണ്ടെങ്കിൽ അങ്ങോട്ട് കൊണ്ടാക്കുക എന്നിട്ട് കാര്യങ്ങൾ പറയുക. അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ അതിന്റെ ഒരു ശ്രമം നടത്തുകയാണ്. എന്നു പറഞ്ഞു. എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കിൽ നിങ്ങൾ അറിയിക്കണം ഞങ്ങൾ എല്ലാരും അവിടെ എത്തി കൊള്ളാം എന്നും ഉറപ്പു നൽകി. ഫോൺ കട്ട് ചെയ്തു സ്റ്റേഡിയം ജംഗ്ഷൻ എത്തിയപ്പോൾ ഒരു ഫാമിലി ഓട്ടോയ്ക്ക് കൈ കാണിച്ചു. പക്ഷേ ആ കൈ കാണിച്ച വ്യക്തിയെ നല്ല അറിയാം പക്ഷേ ആ സമയത്ത് പെട്ടെന്ന് പിടികിട്ടില്ലായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഇറങ്ങണ്ട സ്ഥലം എത്തിയപ്പോൾ ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു നല്ല നല്ല മുഖ പരിചയം ഉണ്ട് പെട്ടെന്ന് മനസ്സിൽ കിട്ടുന്നില്ല. പെട്ടെന്ന് അദ്ദേഹത്തിന്റെ വൈഫ് ചിരിച്ചുകൊണ്ടു പറഞ്ഞു ഇതാണ് കോന്നി എംഎൽഎ ജനീഷ് കുമാർ. പെട്ടെന്നുതന്നെ മുമ്പ് നടന്ന കാര്യങ്ങൾ സാറിനെ പറഞ്ഞു മനസ്സിലാക്കി. ഈ കുട്ടിയുടെ കാര്യങ്ങൾ. സാറ് പെട്ടെന്ന് ചോദിച്ചു എന്താണ് ഇപ്പോൾ ചെയ്യേണ്ടത്. എന്താണെങ്കിലും എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞ് സാറിന്റെ നമ്പര് തന്നു. ഞാൻ സ്റ്റാൻഡിൽ എത്തി 10 മിനിറ്റ് കഴിയുമ്പോഴേക്കും ആ വയ്യാത്ത കുട്ടിയും കൊണ്ട് ഞങ്ങളുടെ സഹപ്രവർത്തകൻ പത്തനംതിട്ട ഗവൺമെന്റ് ഹോസ്പിറ്റലിലോട്ട് വരികയാണ് എന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ ഞങ്ങളുടെ നാലഞ്ചു സഹപ്രവർത്തകരും കൂടി പത്തനംതിട്ട ഹോസ്പിറ്റലിൽ എത്തുകയും. ആ കുട്ടിയെ ഡോക്ടറെ കാണിക്കുകയും ചെയ്തു. പക്ഷേ ഡോക്ടർ പറഞ്ഞു ഈ കുട്ടിയുടെ ബന്ധുക്കൾ ആരും വരാതെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്ന്. ഞാൻ പെട്ടെന്ന് തന്നെ ജിനീഷ് കുമാർ എംഎൽഎ ഫോൺ ചെയ്തു കാര്യങ്ങൾ പറഞ്ഞു. ആകെയുള്ള ഒരു ബന്ധു ഈ വലിയമ്മ മാത്രമാണ്. സാർ പറഞ്ഞു ഡോക്ടർനോട് ഫോൺ കൊടുക്കാൻ സാറും ഡോക്ടറും കൂടെ സംസാരിച്ചു. അവസാനം ആ കുട്ടിയെ ഒരു പൈസ ചെലവ് പോലുമില്ലാതെ കോട്ടയം മെഡിക്കൽ കോളേജിലോട്ട് നല്ല ചികിത്സ കിട്ടുന്നതിനുവേണ്ടി എല്ലാ കാര്യങ്ങളും സജ്ജമാക്കി തന്നു. ജിനീഷ് കുമാർ എംഎൽഎക്ക് ഒരു ബിഗ് സല്യൂട്ട് 😘🙏😘 നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണംആരായാലും . ചെയ്ത പ്രവർത്തികൾ സന്തോഷകരമാണ്. നമ്മുടെ നാട് അങ്ങനെയാകട്ടെ…..
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.