Kerala Latest News India News Local News Kollam News

പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ്, ഇടതുപക്ഷത്തിന് നിർണ്ണായകം. തമ്മിലടിച്ച് കോൺഗ്രസും ബിജെപിയും. പി.വി അൻവർ സ്വപ്ന ലോകത്തും

പാലക്കാട്: രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ജയിക്കാനുറച്ച് രാഷ്ട്രീയ പാർട്ടികൾ. രാഹുൽ മാങ്കുട്ടത്തെ സ്ഥാനാർത്ഥിയാക്കാനുറച്ച് കോൺഗ്രസിലെ ഒരു വിഭാഗം നിൽക്കുമ്പോൾ, കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസിലെ മറ്റൊരു വിഭാഗം ശ്രമം ആരംഭിച്ചു തുടങ്ങി. ഡോ പി സരിനും സ്ഥാനാർത്ഥി മോഹവുമായി അവിടെ നിൽക്കുന്നുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് ജയം അനിവാര്യമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ പാളിച്ചകൾ കൃത്യമായി അവതരിപ്പിച്ച് ജനങ്ങളുടെ സ്വാധീനമുണ്ടായി വരുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണമാകും ബിജെ.പിയെ സംബന്ധിച്ച് ശോഭ സുരേന്ദ്രന് സീറ്റ് നൽകുമെന്നറിയില്ല. സീറ്റ് നൽകിയാൽ അത് മൽസരം ശക്തമാക്കാൻ കഴിയും. എന്നാൽ കെ സുരേന്ദ്രനും അവിടെ കളത്തിലിറങ്ങാൻ സാധ്യത കാണുന്നു പുതിയ ആളെ പരീക്ഷിക്കാനും ശ്രമം ഉണ്ട് ഇതും ഗ്രൂപ്പ് പ്രവർത്തനമായാൽ സ്ഥാനാർത്ഥിക്ക് രക്ഷയില്ലാതെ വരും.ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയെ സംബന്ധിച്ച് കൃത്യമായ ആലോചനയിലാണ്. പാലക്കാട് ആരു നിന്നാൽ ജയിക്കും എന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.സി.പി ഐഎം നേതാവായിരുന്ന ഇമ്പിച്ചിബാവയുടെ മരുമകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മായ ബിനുമോളിനെ കളത്തിലിറക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.പാലക്കാട് മുനിസിപ്പാലിറ്റി ബിജിപിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. പാലക്കാട് മണ്ഡലത്തിൻ്റെ പ്രധാന ഭാഗവും മുനിസിപ്പാലിറ്റിയിലാണ് . കണ്ണാടി, മാത്തൂർ, പിരാഇരി പഞ്ചായത്തുകൾ മാത്രമാണ് പാലക്കാട് മണ്ഡലത്തിൻ്റെ ഭാഗമായിട്ടുള്ളത്. കണ്ണാടി പഞ്ചായത്ത് യുഡിഎഫ് ന് സാധ്യത കൽപ്പിക്കുന്നു. മാത്തൂർ, പിരാഇരി പഞ്ചായത്തുകൾ എൽഡിഎഫ് ന് സാധ്യതയുണ്ട്. ആർക്കും പ്രവചിക്കാൻ കഴിയാത്ത മൽസരമാണ് പാലക്കാട് നടക്കാൻ പോകുന്നത്.ചേലക്കര മണ്ഡലംലോക്സഭ തിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് മൽസരിച്ചെങ്കിലും സ്വന്തം അണികൾ അവരെ തോൽപ്പിക്കുകയായിരുന്നു . അവിടെ ജയിച്ചുവന്നതാകട്ടെ മന്ത്രി രാധാകൃഷ്ണനും. ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തിന് മുൻതൂക്കമുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി വന്നാൽ ഇടതുപക്ഷത്തിന് ദോഷകരമാകും എന്നാൽ ഈ സാഹചര്യത്തിൽ അതുണ്ടാകില്ല.രമ്യ ഹരിദാസിനെ തന്നെയാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായി യു.ആർ പ്രദീപിനാണ് സാധ്യത. ബി.ജെ പി ലോക്സഭ സ്ഥാനാർത്ഥിയായിരുന്നു സരസ്വതിയാവും ബി.ജെ.പി ക്കായ്കളത്തിലിറങ്ങുക എൽഡിഎഫ് മണ്ഡലമായ ചേലക്കരയിൽ ശക്തമായ മൽസരം നടക്കും.

ഡിഎംകെ  സജീവമായി ഉണ്ടാകുമെന്ന് പി വി അൻവർ എംഎൽഎ.

തെരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ വളരെ സജീവമായി ഉണ്ടാകുമെന്ന് പി വി അൻവർ എംഎൽഎ. നേതാക്കന്മാരുടെ പിന്നാലെ പോകാൻ ഉദ്ദേശമില്ല. ഏതു നേതാക്കന്മാരെയും നേതാക്കൾ ആക്കിയത് സാധാരണക്കാരാണ്. ഏറ്റവും വലിയ പ്രബലർ ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരാണ്. മനുഷ്യരെ കൂട്ടുപിടിച്ചുകൊണ്ടുള്ള മുന്നേറ്റം ആണ് ഉദ്ദേശിക്കുന്നത്. നേതാക്കന്മാരെ തിരഞ്ഞു പോകുന്ന പ്രശ്നമില്ലെന്നും പി വി അൻവർ പറഞ്ഞു.

പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്നും പിവി അൻവർ പറഞ്ഞു. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ആലോചിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി കേരളം മാറി. എം ആർ അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ്. ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാർത്തുമാണ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പി.വി അൻവർ എംഎൽഎ സ്വപ്ന ലോകത്താണ്. ഏതായാലും അദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥികൾ ജയിക്കില്ല എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനറിയാം എന്നാൽ അദ്ദേഹം ഒരു പാർട്ടിയേയും പിന്തുണയ്ക്കാനും സാധ്യത കുറവാണ്.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading