തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിമാരിൽ അച്യുതമേനോൻ്റെ സ്ഥാനം ആർക്കും വിസ്മരിക്കാൻ കഴിയില്ല. ഭൂപരിഷ്ക്കരണം മാത്രം മതി. വിപ്ളവകരമായ നടപടി. ജന്മിത്വത്തെ വലിച്ചെറിയാൻ തയ്യാറായ മുഖ്യമന്ത്രിയെ ആർക്ക് വിസ്മരിക്കാൻ കഴിയും. തൊഴിലാളികൾക്ക് ആദ്യമായി ഗ്രാറ്റുവിറ്റി നടപ്പാക്കിയ സർക്കാരാണെന്നതും നാം ഓർക്കണം. ലക്ഷക്കണക്കായ ഭൂമി സർക്കാർ ഏറ്റെടുത്തതും നമുക്ക് മറക്കാൻ കഴിയില്ല.
എണ്ണിപ്പറയാൻ ഒരുപാടു കാര്യങ്ങൾ ചെയ്ത മുഖ്യമന്ത്രിയാണ് അദ്ദേഹം. എന്തൊക്കെ ആരൊക്കെ വളച്ചൊടിച്ചാലും ചരിത്രം സത്യം തന്നെയാണ് എന്നത് ആർക്കും മറക്കാൻ കഴിയില്ല. ഇ എം എസിൻ്റെയും, നയനാരുടേയും അച്ചുതാനന്ദൻ്റെയും ഗവൺമെൻ്റിനേപ്പോലെ ലെഫ്റ്റ് ഗവൺമെൻ്റ് തന്നെയാണ് അച്യുതമേനോൻ്റെ ഗവൺമെൻറ് ഇത് ചർച്ച ചെയ്യട്ടേ എല്ലാവരും. ഭിന്നിപ്പിൻ്റെ ഭാഗത്തെ വീഴ്ചകൾ തിരുത്താൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തയ്യാറായിട്ടുണ്ട്.തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽ അച്യുതമേനോൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരളം ഭരിച്ച ഏക ഹരിത മുഖ്യമന്ത്രിയാണ് അച്യുതമേനോൻ.അഡ്വ കെ പ്രകാശ് ബാബു
കേരളം കണ്ട പ്രതിഭാശാലിയായ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സി.പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു പറഞ്ഞു. കൊച്ചി സംസ്ഥാനത്തും തിരു-കൊച്ചി സംസ്ഥാനത്തും ഐക്യ കേരളം പിറന്ന ശേഷം കേരള സംസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരനായിരുന്നു അദ്ദേഹം മറ്റാർക്കും അത് കിട്ടിയിട്ടില്ല ഒരു ഭരണാധികാരി എന്ന നിലയിൽ അൻപതിലധികം പൊതുമേഖല സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ചരിത്ര വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഉണ്ടാക്കേണ്ടതുണ്ട്. 69 ലെ ഐക്യമുന്നണി സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമായതുകൊണ്ടാണ് 70 ലെ ഇലക്ഷൻ വന്നപ്പോൾ മെച്ചപ്പെട്ട നിലയിൽ വിജയിക്കാൻ കഴിഞ്ഞത് അതേ ഐക്യമുന്നണിയെ ഏഴ് വർഷം കഴിഞ്ഞപ്പോൾ രാജ്യത്ത് പല സംസ്ഥാനങ്ങളിലും പരാജയപ്പെട്ടപ്പോഴും കേരളത്തിൽ വിജയിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിൻ്റെ വിജയമാണ്.ചടങ്ങിൽ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു.മൃഗ ക്ഷീര വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി,ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സന്തോഷ് കുമാർ എം.പി, കെ.പി രാജേന്ദ്രൻ.അച്യുതമേനോൻ്റെ മകൻ ഡോ. വി രാമൻകുട്ടി, സംസ്ഥാന അസി. സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ, പി.പി സുനീർ എം.പി, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, ടി. വി ബാലൻ ഇ എസ് ബിജിമോൾ, ആർ രാജേന്ദ്രൻ ,ടി.ടി ജിസ് മോൻ, പി കബീർ എന്നിവർ സംബന്ധിച്ചു. ശിൽപ്പം നിർമ്മിച്ച ഉണ്ണി കാനായിക്ക് ഉപഹാരം നൽകി. മാങ്കോട് രാധാകൃഷ്ണൻ സ്വാഗതവും ജയശ്ചന്ദ്രൻ കല്ലിംഗൽ നന്ദിയും പറഞ്ഞു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.