
ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ ജില്ലാ തല ഉദ്ഘാടനം നടന്നു.
മലപ്പുറം : ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വം നല്‍കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ‘ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ എസ് എസ് എം പോളിടെക്‌നിക് കോളേജില്‍ തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന – ജില്ലാ – പഞ്ചായത്ത് ഭരണകൂടങ്ങളും വിദ്യാര്‍ത്ഥികളടക്കമുള്ള പൊതു സമൂഹവും ഒത്തൊരുമിക്കുന്നുണ്ടെന്നും, ലഹരി തുടച്ചു നീക്കും വരെ ഈ കൂട്ടായ പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ.പി ഐ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി മൂസ വള്ളിക്കാടന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എക്‌സൈസ്) സാദിഖ് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്തു. തുടര്‍ന്ന് ദീപശിഖ പ്രയാണവും വാഹനങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റിക്കര്‍ പതിക്കലും നടന്നു. എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് കലാ-കായിക പരിപാടികള്‍ അവതരിപ്പിച്ചു. പങ്കെടുത്ത കലാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍ അന്‍സര്‍, ഡോ.അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, ഡോ. സുനീഷ്, സതീശന്‍, രാജ്‌മോഹന്‍, ഡോ.ബാബുരാജന്‍, പി. കെ സിനു,സില്യത്ത്, അശ്മിത, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.