Kerala Latest News India News Local News Kollam News

ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.

തിരുവനന്തപുരം: ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, ഭരണാനുകൂല സംഘടനയിൽ പെട്ടവരായിട്ടു പോലും ചെറിയ വീഴ്ചയിൻമേൽ നടപടി നേരിടേണ്ടി വന്നതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷമാണുള്ളത്. ട്രഷറി സാമ്പത്തിക ഇടപാടുകൾ ഇല്ലാത്ത സ്റ്റാമ്പ് ഡിപ്പോകളിലേക്കാണ് മാറ്റം. ഇതു മൂലം നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.
ബാലാരിഷ്ടതകളുടെ കാലം പിന്നിട്ട ട്രഷറി കംപ്യൂട്ടർ സംവിധാനത്തിൽ ഇത്തരത്തിൽ വീഴ്ചകൾ സംഭവിക്കാതെയുള്ള മാറ്റങ്ങൾ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും സോഫ്റ്റ് വെയർ സംവിധാനത്തിൽ തന്നെ ഏർപ്പെടുത്തേണ്ടതാണ്.ഇത്തരത്തിൽ സംഭവിക്കാവുന്ന പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ളവരെ കംപ്യൂട്ടർവത്കരണ നടപടികളുടെ ചുമതല ഏൽപ്പിച്ചാൽ മാത്രമേ ഭാവിയിലും ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കൂ.കംപ്യൂട്ടറിൽ യാതൊരുവിധ സങ്കേതികത്വം ഇല്ലാത്ത ചിലരെ ഭരണാനുകൂല സംഘടനയെ തൃപ്തിപ്പെടുത്താൻ ട്രഷറി ഡയറക്ടർ ആഫീസിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവരൊക്കെയാണ് സാങ്കേതിക രാജാക്കന്മാർ. വർഷങ്ങൾക്ക് മുൻപ് വിദഗ്ധരുടെ ഒരു ടീം ഡയറക്ട്രേറ്റിൽ പ്രവർത്തിച്ചിരുന്നു അവരെയൊക്കെ പലവിധ കാരണങ്ങളിലൂടെ ഒഴിവാക്കിയതായ് ആരോപണവും നിലനിൽക്കുന്നുണ്ട്.രാവിലെ 10 മണിയോടെ ട്രഷറിയിൽ എത്തുന്ന ജീവനക്കാർ പഴഞ്ചൻ കംപ്യൂട്ടറിൽ ജോലി തുടരുന്നു. സാങ്കേതിക രംഗത്ത് ബാങ്കിംഗ് മേഖല മുന്നിട്ട് നിൽക്കുമ്പോൾ അതുപോലെ പണം ഇടപാടു നടത്തുന്ന ഈ സ്ഥാപനത്തിൻ്റെ ദുർഗതി എന്നു മാറും എന്ന് ചില ജീവനക്കാരെങ്കിലും സ്വയം ചോദിക്കുന്നുണ്ട്?.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading