മോഹങ്ങൾ സഫലമാക്കുകയും പിന്നീട് വേണ്ടന്നു വയ്ക്കുകയും അതാണ് ഇരുപത്തിരണ്ടാം വയസിൽഐ.പി എസ് നേടിയ യുവതി ചെയ്തത് കണ്ടോ

പാറ്റ്ന: മോഹങ്ങൾ സഫലമാക്കുകയും പിന്നീട് വേണ്ടന്നു വയ്ക്കുകയും അതാണ് ഇരുപത്തിരണ്ടാം വയസിൽഐ.പി എസ് നേടിയ യുവതി ചെയ്തത് കണ്ടോ.സിവിൽ സർവീസസ് പരീക്ഷ ചെറിയ പ്രായത്തിൽ തന്നെ കീഴടക്കുകയും രാജ്യത്തെ ഉന്നത തൊഴിൽ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന ഐപിഎസിൽ തന്റെ 22-ാം വയസിൽ തന്നെ പ്രവേശിക്കുകയും ചെയ്യുക വഴി അസൂയാർഹമായി നേട്ടം സ്വന്തമാക്കിയ ഒരു ഉദ്യോഗസ്ഥയുടെ പടിയിറക്കം വാർത്തയാവുകയാണ്. വെറും അഞ്ച് വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷം 28-ാം വയസിൽ വിരമിക്കൽ അപേക്ഷ നൽകിയത് ബിഹാർ കേഡ‍റിലെ ഐപിഎസ് ഉദ്യോഗസ്ഥ കാമ്യാ മിശ്രയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടിയ ശേഷം പിന്നീട് യുപിഎസ്‍സി സിവിൽ സർവീസസ് പരീക്ഷയിൽ 172-ാം റാങ്ക് നേടി തന്റെ 22-ാം വയസിൽ ഐപിഎസ് സ്വന്തമാക്കി. 2020 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായി ആദ്യ നിയമനം ലഭിച്ചത് ഹിമാചൽ പ്രദേശ് കേഡറിലായിരുന്നു. പിന്നീട് വിവാഹ ശേഷം ബിഹാർ കേഡറിലെത്തി. പരിശീലനം പൂർത്തിയാക്കി അഞ്ച് വർഷം ജോലി ചെയ്തതോടെ 28-ാം വയസിൽ ഐപിഎസിൽ നിന്നുള്ള തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു കാമ്യ. പലരും  വർഷങ്ങളോടും കഠിന്വാധ്വാനം ചെയ്യുകയും ചെയ്യുന്ന  ജോലി കാമ്യ ഉപേക്ഷിക്കുന്നത് തന്റെ കുടുംബ ബിസിനസ് നോക്കി നടത്താനാണെന്നാണ് റിപ്പോർട്ടുക‌ൾ പറയുന്നത്.

രാഷ്ട്രപതി ഇവരുടെ വിരമിക്കൽ അപേക്ഷ ഔദ്യോഗികമായി സ്വീകരിക്കുക കൂടി ചെയ്തതോടെ ഐപിഎസ് കുപ്പായം ഊരിവച്ചു.ഒഡിഷ സ്വദേശിനിയായ കാമ്യ ചെറുപ്രായത്തിൽ തന്നെ തൻ്റെ പഠന കാലം സ്വന്തം അധ്യാപകരെ വിസ്മയിപ്പിക്കാൻ കഴിയുമായിരുന്നു. എന്തിനും ഏതിനും മുന്നിൽ നിന്ന് തൻ്റെ വിദ്യാഭ്യാസത്തേ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response