“നെഹ്‌റുട്രോഫി ബോട്ട് റേസ്: ഓൺലൈൻ ടിക്കറ്റ് വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു”

ആലപ്പുഴ: ഓഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി ബോട്ട് റേസിൻരെ ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കളക്ട്രേറ്റിൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ് എന്നിവരാണ് ഓൺലൈൻ ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുന്നത്. മന്ത്രി പി.പ്രസാദ് ഓൺലൈൻ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചതോടെ വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് ലഭ്യമായിത്തുടങ്ങി. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിനുള്ള ലിങ്ക് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും. www.nehrutrophy.nic.in എന്നതാണ് വെബ്‌സൈറ്റ്. ജില്ലകളക്ടർ അലക്‌സ് വർഗ്ഗീസ്, എ.ഡി.എം. വിനോദ് രാജ്, സബ്കളക്ടർ സമീർ കിഷൻ, ബാങ്ക് ഓഫ് ബറോഡ് പ്രതിനിധികളായ ബീന തോമസ്, എമിൽ ജോസ്, സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളായ എ.ലക്ഷ്മി, സി.എൽ.പ്രീജോ എന്നിവർ സംസാരിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.