കേരളമാണ് മാതൃക’ എന്ന പേരിൽ സിപിഎം ആശ്രാമം മൈതാനത്തു നടത്തുന്ന വി ജ്ഞാന, വിനോദ, വാണിജ്യ, ചരി ത്ര പ്രദർശനം.

കൊല്ലം: സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആശ്രാമം മൈതാനിയിലെ ചിത്ര പ്രദർശവും, ഉണ്ണി കാനായി ഒരുക്കിയ വിവിധ ശിൽപ്പങ്ങളുടെ പ്രദർശനവും കാണാം. കേരളമാണ് മാതൃക എന്നു പേരിട്ടാണ് എല്ലാം ഒരുക്കിയിരിക്കുന്നത്. മൈതാനത്തു നടത്തുന്ന വിജ്ഞാന, വിനോദ, വാണിജ്യ, ചരിത്ര പ്രദർശനം. സമ്മേളനം സമാ പിക്കുന്ന 9 വരെ പ്രദർശനമുണ്ടാ കും. രാവിലെ 11 മുതൽ രാത്രി 10 വരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.

കമ്യൂണിസ്‌റ്റ് ചരിത്രവും പോരാട്ടങ്ങളും നേതാക്കന്മാരുമെല്ലാം പ്രദർശനത്തിൽ അണിനിരക്കുന്നു. സ്വാതന്ത്യസമര പോരാ ട്ടങ്ങളും കമ്യൂണിസ്‌റ്റ് സംഭാവനകളും സമകാലീന ഇന്ത്യയിലെ പ്രശ്ന‌ങ്ങളുമെല്ലാം പ്രദർശന ത്തിൽകാണാം.എ.കെ ജി , ഇ എം സ് , ഇകെ നയനാർ തുടങ്ങി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളുടെയും ഫോട്ടോകൾ പ്രദർശിപ്പിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവിൻ്റേയും അയ്യങ്കാളിയുടെയും ശിൽപ്പങ്ങൾ പ്രദർശന നഗരിയിൽ കാണാം.പ്രദർശന നഗരിയിൽ കലാപരിപാടികൾ, വിവിധ തരം ഭക്ഷണ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.