Kerala Latest News India News Local News Kollam News

പി.വി അൻവറും കെ.ടി ജലീലും തീപ്പന്തമാകുമോ, മുസ്ലീം ന്യൂനപക്ഷമെന്ന വിചാരധാര പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?

കേരളത്തിലെ സി.പി ഐ (എം)നും പ്രത്യേകിച്ച് ഇടതുപക്ഷത്തിനും വലിയ പ്രതിസന്ധി നൽകി കൊണ്ടാണ് രണ്ട് സ്വതന്ത്ര എം എൽ എ മാർ നിലവിലുള്ള കളം വിട്ട് പുറത്ത് മറ്റൊരു കളം നിർമ്മിക്കാനൊരുങ്ങുന്നത്. ഒരാൾ ഒക്റ്റോബർ 2 ന് ശേഷമേ കളത്തിലെത്തു. കെ.ആർ ഗൗരിയമ്മയും എം.വി രാഘവനും മറ്റ് അനവധി നേതാക്കളും പ്രവർത്തകരും സി.പിഎം വിട്ടെങ്കിലും പാർട്ടിക്ക് അത്ര പ്രയാസം ഉണ്ടായിരുന്നില്ല. അവർ പാർട്ടി വിട്ടതും മറ്റ് ചില പൊരുത്തക്കേടുകൾ വഴി തെളിച്ചതാണ്. എന്നാൽ പി.വി അൻവറിനെ പുറത്താക്കൽ അതിൽ ന്യൂനപക്ഷ വെള്ളം ചേർക്കൽ നടത്തി അൻവർ കൊട്ടിയാടാൻ സാധ്യതയുണ്ട്.സംഘപരിവാറുമായി സന്ധി ചെയ്ത് പോകുന്ന പാർട്ടിയാണ് എന്ന് വരുത്തി തീർത്ത് മലബാറിലെ മുസ്ലീം സംവിധാനത്തെ കൂടെ നിർത്തി പാർട്ടിക്ക് അടി നൽകുകയാണ് അൻവറിൻ്റെ ലക്ഷ്യം. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ അയാൾ തേരോട്ടം നടത്താനുള്ള പുറപ്പാടിലാണ് . ഈ സാഹചര്യം മുന്നിൽ കണ്ട് സി.പി ഐ എം ശ്രദ്ധയോടെ കരുക്കൾ നീക്കും. മറ്റ് പല പുറത്തുപോക്കൽ പോലെ അൻവറിനേയും കെ.ടി ജലീലിനെയും കാണാനാകില്ല. വർഗ്ഗീയവൽക്കരണം നടത്തുക വഴി അവർ വിജയിക്കാതിരിക്കട്ടെ, മതേതര കാഴ്ചപ്പാടിൻ്റെ കടയ്ക്കൽ കത്തി വയ്ക്കാൻ ആരും ഒരുങ്ങരുത്.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading