ജനാധിപത്യ ഭരണം ജനങ്ങളുടെ അവകാശങ്ങൾക്ക് ഉതകുന്നതാകണം അതിനാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകുന്നത് അവർക്ക് ഭരണത്തിലെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് കഴിയണം. നിയമവശങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാനും കഴിയണം. അല്ലാതെ മുന്നോട്ടു പോയാൽ ഒരു ഭരണവും ഗ്രാമ പഞ്ചായത്ത് മുതൽ സംസ്ഥാന ഭരണം വരെയും നന്നാകില്ല. അതാണ് കുറച്ചു നാളുകളായി കേരളം കാണുന്നത് മന്ത്രിമാർ പ്രസ്താവന ഇറക്കും അതോടെ അതവസാനിക്കും ഫോളോ അപ്പ് ചെയ്യാറില്ല പല പ്രസ്താവനകളും ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നതുമാകും. KSRTC ജീവനക്കാർക്ക് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ പ്രഖ്യാപനം നടത്തിയിട്ട് എത്ര മാസമായി. എന്താണ് അവിടെ സംഭവിച്ചത്. ശരിയും തെറ്റും എന്താണെന്ന് സമുഹത്തെ അല്ലെങ്കിൽ KSRTC ജീവനക്കാരെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞോ. ധനകാര്യ വകുപ്പിൽ പല പ്രഖ്യാപനങ്ങളും മന്ത്രി നടത്താറുണ്ട്. എന്നാൽ അത് നിയമമായി വരുന്നതിന്എത്ര കാലതാമസമാണ് എടുക്കുന്നത്. ആരോഗ്യ മേഖലയിൽ പല പ്രശ്നങ്ങളും ഉണ്ടായതാണ് അവിടെ പല നടപടികളും ചെയ്യുന്നതിന് ആരോഗ്യ മന്ത്രി പല പ്രഖ്യാപനങ്ങളും നടത്തി. ഏതൊക്കെ കാര്യങ്ങൾ നടപ്പായി എന്നു പറയാൻ മന്ത്രിക്ക് കഴിയണം. ഇതുപോലെ ഓരോവകുപ്പിലും പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അത് നടപ്പിലായോ ഇല്ലെങ്കിൽ എന്താണ് കാലതാമസ്സം എന്ന് മനസ്സിലാക്കുവാനും നടപ്പിലാക്കുവാനും കഴിയണം. ഉദ്യോഗസ്ഥരെ ഭരണം ഏൽപ്പിച്ചിട്ട് അവർ എഴുതി തരുന്നത് നോക്കി വായിച്ചു പോകരുത്. ഇത് എല്ലാ വകുപ്പിലും ഉണ്ടെന്ന കാര്യം എല്ലാ മന്ത്രിമാരും ഓർക്കണം. ആഭ്യന്തരവകുപ്പിലും അതില്ലാതില്ല. പി.വി അൻവറിൻ്റെ വർത്തമാനവും അതിലേക്ക് വിരൽചൂണ്ടുന്നത്. ഇ എം എസി നേയും അച്യുതമേനോനേയും ഇപ്പോൾ ഓർമ്മിച്ചു പോകുന്നത്. അവർ നടത്തിയ ഭരണം പലപ്പോഴും കൃത്യതയുടെ ഭാഗമായിരുന്നു.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.