ഹമാസും, ഹിസ്ബുള്ളയും ഏറ്റവും വലിയ ശക്തിയായിരുന്നെങ്കിലും ഇപ്പോൾ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമാകും. ഒറ്റ കാരണമേ ഉള്ളു. ഇസ്രയേലിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നത് തന്നെ.75 വർഷങ്ങൾക്ക് മുന്നേ തുടർന്ന ഈ പോരാട്ടം. ഇന്നും തുടരുകയാണ്.രാഷ്ട്രീയ രംഗത്തും, മെലിട്ടറി രംഗത്തും, ബുദ്ധിപരമായ കാഴ്ചപ്പാടിലും ഇസ്രയേൽ ബഹുദൂരം മുന്നിലാണ്.ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പറേഷൻ ഇസ്രയേൽ ഇപ്പോൾ നടത്തിയത്. ഏറ്റവും അധികം ആളുകളെ ടാർജറ്റ് ചെയ്യാൻ സാധിച്ചു എന്നതാണ് വസ്തുത. ഹമാസിൻ്റെ ഒക്റ്റോബറിലെ ഓപ്പറേഷൻഇസ്രയേലിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഒരു രാജ്യത്തെ ഏറ്റവും വലിയ കടന്നുകയറ്റമാണ് ഹമാസ് നടത്തിയത്. ഹമാസിൻ്റെ കയ്യിലിരുന്ന ബന്ദികളുടെ മരണം ഇസ്രയേലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നെതന്നാഹുവിൻ്റെ രാജിക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.അതിനെ മറികടന്നിരിക്കുകയാണ് ഇപ്പോൾ ഇസ്രയേൽ. ലെബനിൽ നാലു വർഷം മുൻപ് ഇസ്രയേൽ ബോംബുകൾ വർഷിച്ച് ഉണ്ടായ ഉഗ്ര സ്ഫോടനം 200 ലേറെപ്പേർ മരണപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്ക് പറ്റിയിരുന്നു. അതിൽ ലെബനന് വലിയ വില നൽകേണ്ടിവന്നു. ഇപ്പോൾ ഹിസ്ബുള്ള അഭ്യന്തരവിഷയത്തിലേക്ക് കടക്കും. കാരണം വലിയ പരാജയത്തിലായിഇപ്പോൾ അവർ. ഇനി ഇതിൽ മാറ്റം വരാൻ മാസങ്ങൾ എടുക്കും. ഈ സമയം ഇസ്രയേൽ ലബനനിൽ കടന്നു കയറിയാലും അതിശയിക്കേണ്ടതില്ല. സതേൺലബനനിലൂടെ ഒഴുകുന്ന ലിറ്റാനിപ്പുഴയുടെ മറുകരയിലേക്ക് തള്ളി മാറ്റാൻ ഇസ്രയേൽ ശ്രമിക്കും.അതിലൂടെ അവർ കാണുന്ന ലക്ഷ്യം എന്തു തന്നെയായാലും. അത് സമാധാനപരമായിരിക്കില്ല. ഇനി ഒരു ചർച്ചയ്ക്കും ആരും തയ്യാറാകാനും പോകുന്നില്ല. വർത്തമാനം പറഞ്ഞു പിടിച്ചു നിൽക്കുന്ന അമേരിക്ക ഒരു തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. അത് കഴിയുമ്പോൾ ആരാണോ അമേരിക്കൻ പ്രസിഡന്റ് ആകുന്നത്. കാര്യങ്ങളുടെ തീരുമാനം അങ്ങനെ പോകും. ട്രംപാണെങ്കിൽ അത് ഇസ്രയേൽ അനുകൂലമാകും.
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.