കൊൽക്കത്ത കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. കൊൽക്കത്തയിലെ ആർജി കർസർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമായ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം. ഇന്നലെ ഫുട്ബോൾ ക്ലബുകളുടെ മൽസരം പോലും മാറ്റി വച്ച് അവരും രംഗത്ത് ഇറങ്ങി. രാജ്യം മുഴുവൻ ഈ വേദന പ്രക്ഷോഭമായി അലയടിക്കുന്നു.ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പൊതുജനങ്ങളുമെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിലുണ്ട്. ശനിയാഴ്ച ഡോക്ടർമാരുടെ പണിമുടക്കിൽ രാജ്യത്തെ ആരോഗ്യമേഖല സ്തംഭിച്ചു. പൊലീസിലെ സിവിക് വളന്റിയർമാർ ഏറെയും മമതയുടെ പാർടിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ്. കൊൽക്കത്തയിൽ 37,000 പൊലീസുകാരിൽ ഏതാണ്ട് 7200 സിവിക് വളന്റിയർമാരുണ്ട്. സംഭവം പുറത്തുവന്നയുടനെ പ്രതിഷേധം അടിച്ചമർത്താനായിരുന്നു പൊലീസിന്റെ നീക്കം. ഒപ്പം തൃണമൂലുകാർ വ്യാപകമായ അക്രമവും അഴിച്ചുവിട്ടു. ആശുപത്രിയിൽ കയറി ഡോക്ടർമാരെയടക്കം മർദിച്ചു. കിടക്കകളും മെഡിക്കൽ ഉപകരണങ്ങളുമെല്ലാം നശിപ്പിച്ചു. ആഗസ്ത് ഒമ്പതിന് വാർത്താസമ്മേളനം നടത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് കുമാർ ഘോഷ് കൊല്ലപ്പെട്ട യുവതിയുടെ പേര് വെളിപ്പെടുത്തുകയും സെമിനാർ ഹാളിൽ പോയതിനെ കുറ്റപ്പെടുത്തുകയുമാണ് ഉണ്ടായത്. ബലാത്സംഗക്കൊലയ്‌ക്കെതിരെ പ്രിൻസിപ്പലോ മറ്റ് അധികൃതരോ പൊലീസിൽ പരാതി നൽകിയുമില്ല. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഘോഷ് രാജിവച്ചെങ്കിലും മണിക്കൂറുകൾക്കകം ഇയാളെ മറ്റൊരു മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി സർക്കാർ നിയമിച്ചു. ഹൈക്കോടതി അത് തടഞ്ഞു.മകൾക്ക് സുഖമില്ലെന്നും പിന്നീട് മരിച്ചെന്നും സംഭവദിവസം രാവിലെ ആശുപത്രിയിൽനിന്ന് അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ അച്ഛനമ്മമാരെ ഏറെ വൈകിയാണ് മൃതദേഹം കാണിച്ചത്. വൈകിട്ടോടെ പുറത്തുവന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് അതിക്രൂരമായ ബലാത്സംഗക്കൊലയാണ് നടന്നതെന്ന് വെളിപ്പെട്ടത്. ഇനിയും ഒരു നടപടി സ്വീകരിക്കാതിരുന്നാൽ ഇത് ആവർത്തിക്കപ്പെടും. സ്ത്രീ സുരക്ഷ ഇല്ലാതാകും ആർക്കും ആരോടും എപ്പോഴും എന്തും ചെയ്യാം എന്ന മനോഭാവം കൂടും അതിനാൽ ഇവരെ രാജ്യത്തിൻ്റെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും അർഹമായ ശിക്ഷ നൽകുകയും വേണം ഓരോ പ്രാവശ്യവും നമ്മൾ ഇതു പറഞ്ഞു കൊണ്ടേയിരിക്കണം ബംഗാൾ സർക്കാർ മറുപടി പറയേണ്ടതുണ്ട്. വേദനിക്കുന്ന ആ കുടുംബത്തിലെ മതാപിതാക്കളെ ഓർത്തെങ്കിലും നിങ്ങൾ അവരെ കസ്റ്റഡിയിലെടുക്കു, ആരായാലും……?
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.