Kerala Latest News India News Local News Kollam News

ഫോൺ ചോർത്തൽ ഒരു നടപടിയും എടുക്കാതിരിക്കരുത്.

ഒരു എം എൽ എ യ്ക്ക് ഫോൺ ചോർത്തി നൽകാൻ മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയതും ചോർത്തി നൽകിയതും തെറ്റായ കാര്യമാണ്. ആഭ്യന്തര സുരക്ഷയുടെ കടയ്ക്കൻ കത്തി വയ്ക്കലാണ് ഇതുവഴി സാധിക്കുക. ആഭ്യന്തര വകുപ്പിനെതിരെ നിരന്തരം പരാതി വിളിച്ചു പറയുവാൻ ഇദ്ദേഹത്തെ ആരു ചുമതലപ്പെടുത്തി.രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ പോലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയൂ എന്നിരിക്കെയാണ് ഒരു എം എൽ എ യുടെ നേതൃത്വത്തില്‍ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോർത്തി എന്ന് ഭരണകക്ഷി എംഎല്‍എ തന്നെ നേരിൽ വെളിപ്പെടുത്തുന്നത്. ഫോണ്‍ ചോര്‍ത്തി എന്ന് എംഎല്‍എ തന്നെ തുറന്നു പറഞ്ഞിട്ടും ആഭ്യന്തരവകുപ്പിന് അനക്കമില്ല.ക്രൈംബ്രാഞ്ചിനെപ്പോലും വെല്ലുവിളിച്ച് രഹസ്യരേഖ പുറത്തുവിട്ടതടക്കം രഹസ്യവിവരങ്ങൾ ചോർത്താൻ കെൽപ്പുള്ള ഒരാളായി അദ്ദേഹം മാറി. തനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ അയാൾക്കെതിരെ പടയൊരുക്കം നടത്തി വായടപ്പിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തി കഴിഞ്ഞു. പോലീസിലെ ഉന്നതരുമായി ബന്ധം സ്ഥാപിച്ച് അവിടെ നടക്കുന്ന കാര്യങ്ങൾ ചോർത്തിയെടുക്കുക വഴി ചാരപ്പണിയെന്നല്ലാതെ എന്താ പറയുക.താൻ പലരുടേയും ഫോൺ ചോർത്തിയെന്ന വിവരം പരസ്യമായി പറഞ്ഞിട്ടും അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. പാർട്ടി സെക്രട്ടറി പറഞ്ഞത് അദ്ദേഹം പാർട്ടി അംഗമല്ല അതുകൊണ്ട് എന്തു വിളിച്ചു പറഞ്ഞാലും കുഴപ്പമില്ല എന്നാണോ ഇതിലൂടെ അർത്ഥമാക്കുന്നത്.ആർ എസ് എസ് കാരെ സംരക്ഷിച്ചു എന്നു പറയാൻ ശ്രമിക്കുന്ന പി.വി അൻവർ എന്ത് സത്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഒരു എം.എൽ എ യ്ക്ക് പറ്റിയ പണിയാണോ ഈ ഫോൺ ചോർത്തൻ. വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഉള്ള കടന്നുകയറ്റമാണ് എം.എൽ എ ചെയ്തിരിക്കുന്നത്. ന്യായീകരണ തൊഴിലാളികൾ ഇനി എത്ര ന്യായീകരിച്ചാലും ശരിയല്ല ഈ നടപടികൾ.മഹാബലി എങ്ങാനും പി.വി അൻവറിനെ കണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ ഫോണും ഇദ്ദേഹം ചോർത്തിയേനേ.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading