എവിടെ ജീവനക്കാരുടെ പ്രതിഷേധം ? ഇതിൽ രാഷ്ട്രീയം കലർത്തേണ്ട, ഒരു കുടുംബമാണ് തകർന്നത് ഒരു ജീവിതമാണ് തകർന്നത് എന്തിനും ഏതിനും പ്രതിഷേധിക്കുന്ന സംഘടനകൾ ഈ കാര്യത്തിൽ എന്തു നിലപാട് സ്വീകരിച്ചു. ജീവനക്കാരൻ അഴിമതിക്കാരനാണെങ്കിൽ ശിക്ഷിക്കാൻ സംവിധാനമുണ്ട് എന്നാൽ ക്വാർട്ടേഴ്സിൽ പോയി സാമ്പത്തികം നൽകി കാര്യം സാധിച്ചിട്ട് വിളിച്ചു പറയുന്നവരും കുറ്റക്കാരനാണ്. അർഹമല്ലാത്ത കാര്യം സമ്പത്ത് നൽകി പരിഹരിക്കുകയല്ലെ ചെയ്തത് ജനപ്രതിനിധികൾ ഈ കാര്യത്തിൽ എടുത്ത നിലപാട് കൈക്കൂലിയെ പ്രോൽസാഹിപ്പിക്കലല്ലേ ചെയ്തത്. ഈ മരണം റവന്യൂ വകുപ്പിലെ ഓരോ ജീവനക്കാരെ ൻ്റേയും മരണമാണ് സംസ്ഥാന ജീവനക്കാരുടെ മരണമാണ് നാളെ വരാൻ പോകുന്ന വലിയ പ്രതിസന്ധി സർക്കാർ ജീവനക്കാർ അറിയണം കൃത്യമായ പ്രക്ഷോഭംകേരളത്തിലെ ജീവനക്കാർ സംഘടനകൾ മറന്ന് ചെയ്യണംനീതി ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും വേണം കരുതി കൂട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യാത്രയപ്പുയോഗത്തിൽ കാണിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഒരു ജനപ്രതിനിധിക്ക് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കാമെന്നിരിക്കെ ഈ തരം താണ നടപടി ശരിയാണോ എന്ന് പൊതു സമൂഹം ചർച്ച ചെയ്യട്ടെ
About The Author
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.